മകന്‍ പത്താം ക്ലാസ് തോറ്റ സന്തോഷത്തില്‍ നാട്ടുകാര്‍ക്ക് ഗംഭീര വിരുന്നൊരുക്കി പിതാവ്

ശിവാജി: മധ്യപ്രദേശില്‍ മകന്‍ പരീക്ഷയില്‍ തോറ്റതിന് പിതാവ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഗംഭീര പാര്‍ട്ടി നല്‍കി. മകന്‍ പത്താം ക്ലാസ് തോറ്റതിനെ തുടര്‍ന്നാണ് പിതാവ് സത്കാരം നല്‍കിയത്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വയറ് നിറയെ ഭക്ഷണം നല്‍കിയും ആണ് നാട്ടുകാരേയും പ്രിയപ്പെട്ടവരേയും പിതാവ് പറഞ്ഞയച്ചത്.

ശിവാജി വാര്‍ഡ് സ്വദേശിയായ സുരേന്ദ്ര കുമാര്‍ വ്യാസ് ആണ് മകന്റെ തോല്‍വി വ്യത്യസ്തമായ രീതിയില്‍ കൊണ്ടാടിയത്. ‘എന്റെ മകനെ ഈ രീതിയിലാണ് എനിക്ക് പ്രോത്സാഹിപ്പിക്കേണ്ടത്. പരീക്ഷ തോറ്റാല്‍ കുട്ടികള്‍ പലപ്പോഴും വിഷാദത്തിലേക്ക് വീണു പോകാറാണ് പതിവ്. ചിലപ്പോള്‍ അവര്‍ ആത്മഹത്യ വരെ ചെയ്യാറുണ്ട്. ബോര്‍ഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാനത്തെ പരീക്ഷയെന്നാണ് എനിക്ക് കുട്ടികളോട് പറയാനുളളത്. ഇനിയും അവര്‍ മുന്നോട്ട് പോകാനുണ്ട്’, അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ എല്ലാവരും ആദ്യം അമ്പരന്ന് പോയെങ്കിലും അദ്ദേഹത്തിന്റെ വിശദീകരണം എല്ലാവരുടേയും കണ്ണു തുറപ്പിച്ചു. അടുത്ത വര്‍ഷം മകന് പരീക്ഷ വീണ്ടും എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയും സുരേന്ദ്ര കുമാര്‍ പ്രകടിപ്പിച്ചു. പിതാവിന്റെ പ്രവൃത്തിയില്‍ മകനും ഏറെ സന്തോഷത്തിലാണ്. തന്നെ ഇത് പ്രചോദിപ്പിക്കുന്നതായും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇത് സഹായിക്കുമെന്നും അഷു കുമാര്‍ പറഞ്ഞു. ‘എന്റെ അച്ഛനെ ഞാന്‍ അഭിനന്ദിക്കുന്നു. നല്ല മാര്‍ക്കോടെ അടുത്ത വര്‍ഷം ജയിക്കാന്‍ ഞാന്‍ പരിശ്രമിക്കും. ഇതാണ് ശരിക്കുമൊരു പാഠം’ അഷു പറഞ്ഞു.

അഷുവിന്റെ ബന്ധുക്കളും കൂട്ടുകാരും അയല്‍ക്കാരുമടക്കം നിരവധി പേരാണ് പാര്‍ട്ടിയിലെത്തിയത്. എല്ലാവരും അഷുവിന് അടുത്ത വര്‍ഷം ജയിക്കാന്‍ കഴിയട്ടേയെന്ന് ആശംസിച്ചാണ് മടങ്ങിയത്.

Top