വിവാഹ ബന്ധത്തിലൂടെയല്ലാചെയുണ്ടാകുന്ന പെണ്‍മക്കളെ പിതാവിനു വിവാഹം ചെയ്യാമെന്ന് ഈജിപ്ഷ്യന്‍ മതപണ്ഡിതന്‍. ഈജിപ്തിലെ അല്‍ അസര്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ മസെന്‍ അല്‍ സെര്‍സാവിയാണു വിവാദ പരാമര്‍ശം നടത്തിയത്. വിവാഹബന്ധത്തിനു പുറത്തുണ്ടാകുന്ന കുട്ടികളെ മക്കളായി പരിഗണിക്കേണ്ടതില്ലെന്നാണ് ഇയാള്‍ ദൈവവചനങ്ങള്‍ ഉദ്ധരിച്ച് വിശദീകരിച്ചത്. അവര്‍ പിതാവിന്റെ പിന്തുടര്‍ച്ചക്കാരല്ല. ശരിയത്ത് പ്രകാരവും ഇവരെ മക്കളായി പരിഗണിക്കുന്നില്ല. അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, 2012 ലെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണു സെര്‍സാവിയുടെ അണികളുടെ നിലപാട്. വീഡിയോയുടെ ഉള്ളടക്കം തള്ളാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല.