കുമ്പസാരക്കൂട്ടില്‍ നിന്നും പീഡനത്തിന്റെ കുരുക്കിലേക്ക് വഴുതിവീണ ‘വികാരി’

കൊച്ചി: കുമ്പസാര കൂട്ടില്‍ നിന്നും ധ്യാനഗുരു ജയിലറയിലേക്ക് .പാപം കഴുകിക്കളയാന്‍ ഉപകരണമാകേണ്ട വൈദികന്‍ ‘പാപ ചിന്ത ഉദിച്ചത് ‘പരിശുദ്ധമായ കുമ്പസാരക്കൂട്ടില്‍ നിന്നും ?താരപരിവേഷത്തിന്റെ ശൃംഗങ്ങളില്‍ നിന്ന് അഗാധഗര്‍ത്തത്തിലേക്ക് കടപുഴകി വീണ വന്‍മരമാണ് ഫാ. എഡ്വിന്‍ ഫിഗ്രേസ്.അള്‍ത്താരയില്‍ നിന്നുള്ള മധുര സുന്ദരമായ ശബ്ദത്തോടെയുള്ള സംഗീതധാര ഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും തലങ്ങളിലേക്ക് അനുയായികളെ ആനയിക്കും. അറിവിന്റെ കവാടങ്ങള്‍ തുറന്നുകൊണ്ടുള്ള പ്രഭാഷണം ഏതു വിഷയത്തിലും വഴങ്ങും. ഇടവകയില്‍ മാത്രമല്ല, ചെല്ലുന്നിടത്തെല്ലാം താരപരിവേഷമായിരുന്നു ഫാ. എഡ്വിന്‍ ഫിഗ്രേസിന്. ഒടുവില്‍ പള്ളിമേടയില്‍ 14 കാരിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയയോടെ താരത്തിളക്കം അസ്തമിച്ചു.
വിദേശങ്ങളില്‍ നിന്ന് വിദേശങ്ങളിലേക്ക് അനുയായികള്‍ വിളിച്ചാല്‍ വിളിപ്പുറത്ത് ധ്യാനത്തിനായി പാഞ്ഞെത്തും. എഡ്വിന്റെ ധ്യാന പ്രാര്‍ത്ഥനയില്‍ മുഴുകുന്ന വിശ്വാസികള്‍ അനുയായികളെ കൂട്ടിക്കൊണ്ടേയിരുന്നു. പുരോഹിതന്മാര്‍ക്ക് മാത്രമായി ധ്യാന മാര്‍ഗങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലും പ്രത്യേക വൈദഗ്ദ്ധ്യം. ധ്യാനത്തിലും സംഗീതവും പ്രഭാഷണം ഉള്‍പ്പെടുത്തിയുള്ള പ്രത്യേക പാഠ്യക്രമം. ആരെയും ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്ന വാക്ചാതുര്യവും കൂടിയായപ്പോള്‍ കുറഞ്ഞ കാലം കൊണ്ട് അറിയപ്പെടുന്ന ധ്യാനഗുരുവായി ഫാ. എഡ്വിന്‍ മാറി.fr-edvin with kv thomas
കഴിഞ്ഞ ഓശാന ഞായറിന് തൊട്ടു തലേന്നുള്ള ശനിയാഴച വികാരിക്ക് കറുത്ത ദിനമായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയും മാതാവും കുമ്പസാരത്തിനെത്തി. കുമ്പസാരത്തിനിടെ പീഡനവുമായി ബന്ധപ്പെട്ടതെന്തോ പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പള്ളിമേടയില്‍ പോയിരിക്കാനായിരുന്നു നിര്‍ദ്ദേശം. മാതാവിനെ അറിയിച്ചപ്പോള്‍ പള്ളിമേടയില്‍ പോകണ്ടെന്നും വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു. പെണ്‍കുട്ടി പള്ളിമേടയിലേക്കാണ് പോയത്. കുമ്പസാരം കഴിഞ്ഞ് മാതാവ് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ പള്ളിപരിസരത്ത് കണ്ടില്ല. വീട്ടിലേക്ക് പോയെന്ന് കരുതി മാതാവും അന്വേഷിച്ചില്ല. വീട്ടില്‍ മകളെ കാണാതെ വന്നതോടെ പള്ളിമേടയില്‍ എത്തിയ മാതാവ് വികാരിയുമായി വഴക്കിട്ടു. പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി. ഇതിനുശേഷമാണ് പീഡനവിവരം പുറത്തുവന്നത്.fr-edvin kurbana

ഓശാന ഞായറാഴച വികാരി കുര്‍ബാന അര്‍പ്പിച്ചെങ്കിലും എല്ലാം വഴിപാടായി. മകളെ വികാരി പീഡിപ്പിച്ചെന്ന് കാട്ടി തൊട്ടടുത്ത ബുധനാഴച മാതാവ് പുത്തന്‍വേലിക്കര പൊലീസില്‍ പരാതിയും നല്‍കി. മെഡിക്കല്‍ പരിശോധനയില്‍ പീഡനം വ്യക്തമായെന്ന് പൊലീസ് അന്നേ വ്യക്തമാക്കിയിരുന്നു.ഫെയ്സ്ബുക്കിലും ട്വിറ്ററിലും അനുയായികളുടെ വലിയൊരു കൂട്ടം തന്നെയുണ്ടായിരുന്നു. സംഗീതമായിരുന്നു ഏറ്റവും വലിയ കൂട്ടുകാരന്‍. പഥികന്റെ കിന്നര നാദം, കുരിശോളം സ്നേഹം തുടങ്ങിയ ആല്‍ബങ്ങള്‍. ഇതിലേക്ക് ഗാനങ്ങള്‍, സംഗീതം, ആലാപനം എന്നിവയെല്ലാം ഫാ.എഡ്വിന്‍ തന്നെയാണ് നടത്തിയത്. ഒരു ന്യൂ ജനറേഷന്‍ സിനിമയ്ക്കും സംഗീതം നല്‍കി.
ധ്യാനപരിപാടികള്‍ സജീവമായി മുന്നോട്ടുകൊണ്ടു പോകാനാണ് ഫാ.ഫിഗ്രേസിന് കോട്ടപ്പുറം രൂപത അധികൃതര്‍ മൂന്നു വര്‍ഷം മുമ്പ് ചെറിയ ഇടവക നല്‍കിയത്. 200 താഴെ കുടുംബങ്ങളേ ഇവിടെയുള്ളൂ. പുത്തന്‍വേലിക്കരയില്‍ എത്തിയ ശേഷം ഫാ. എഡ്വിന്‍ സംഗീതരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. കുര്‍ബാന അര്‍പ്പിക്കുമ്പോഴും സംഗീതസാന്ദ്രമായ വികാരിയുടെ ഗാനങ്ങള്‍ ഭക്തിയുടെയും വിശ്വാസത്തിന്റെ മറ്റൊരു ലോകത്തേക്കാണ് കൂട്ടികൊണ്ടുപോകുന്നതെന്ന് ഇടവകാംഗങ്ങള്‍ തന്നെ പറയുന്നു. പ്രമുഖ സുവിശേഷചാനലില്‍ വികാരി അവതരിപ്പിച്ചിരുന്ന വചനപ്രഘോഷണത്തിനും വന്‍ ആരാധക വൃന്ദമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗായകന്‍, പ്രാഭാഷകന്‍, ധാ്യാന ഗുരു, പീഡന വീരന്‍ വൈദീകനെതിരെ ബിഷപ്പിന് നേരത്തെയും പരാതികള്‍ ലഭിച്ചു; വൈദികനെ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രി ഇടപ്പെട്ടു ?

കൊച്ചി: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ഇവടക വൈദീകനുമായ ഫാദര്‍ എഡ് വിനെ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രി നേരിട്ടിടപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.ശാലോം ടിവി ഉള്‍പ്പെടെ ക്രീസ്തിയ ചാനലുകളില്‍ താരമാണ് ഈ യുവ വൈദികന്‍. ഗായകനായും പ്രഭാഷകനായും ഏറെ ആരാധകരെ നേടിയ ഇയാള്‍ക്കെതിരെ ഉയര്‍ന്ന പീഡന പരാതി ഞെട്ടലോടെയാണ് വിശ്വാസികള്‍ അറിഞ്ഞ.് പരാതി ഉയര്‍ന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയായ വൈദികനെ പിടികൂടാതെ സംരക്ഷിക്കുന്ന നിലാപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ എം പിയും മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് നേരിട്ടിടപ്പെട്ടാണ് വൈദികനുവേണ്ടി കരുനീക്കങ്ങള്‍ നടത്തുന്നത്. fr. edwin songഅതേ സമയം ഈ വൈദികനെതിരെ നേരത്തെ നിരവധി സ്ത്രീകള്‍ പരാതി നല്‍കിയതായും സൂചനയുണ്ട്. കോട്ടപ്പുറം രൂപതയിലെ വൈദികള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരാണ് വൈദികനെതിരെ പരാതി പോലീസിലെത്താന്‍ കാരണം. ജനുവരി മാസത്തില്‍ സംഭവം വിവാദമായെങ്കിലും ഏട്ട് ലക്ഷം നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില വൈദികര്‍ പൈസ കൊടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസവും ഈ പെണ്‍കുട്ടിയെ പള്ളിമേടയില്‍ കണ്ടതോടെ സംഭവം വീണ്ടും വിവാദമാവുകയായിരുന്നു.fr-edvin news
പീഡനം നടന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. മജിസ്‌ട്രേട്ടിന് മുമ്പാകെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു.സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിന്‍ സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷന്‍ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിര്‍വഹിച്ചിരുന്നു. നേരത്തെയും കോട്ടപ്പുറം രൂപതയിലെ വൈദികര്‍ക്കെതിരെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നെങ്കിലും പ്രതിയായ വൈദീകര്‍ വിദേശത്തേക്ക് മുങ്ങുകയാണ് പതിവ്. ഈ വൈദികനും ഇത്തരത്തില്‍ രാജ്യം വിടാനുള്ള അവസരം പോലീസ് ഒരുക്കിയിരുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമാനതാവളങ്ങളില്‍ വൈദികനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു.

Top