കൊച്ചി: ഇതാ കണ്ണില്ലാത്ത ക്രൂരത ! സ്വന്തം പിതാവ് മകളെ പീഡിപ്പിച്ചു .സഹാദരന്റെ സുഹൃത്തും പീഡിപ്പിച്ചു .പതിനച്ചുകാരി ഗർഭിണിയായി .മൂന്നു മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിലേക്ക് മാറ്റി. അറസ്റ്റിലായ അച്ഛനെയും മറ്റൊരു പ്രതിയായ യുവാവിനെയും കോടതി റിമാൻഡ് ചെയ്തു.
ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെയാണ് സ്വ്തം അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരന്‍റെ സുഹൃത്തുമാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. തുടർന്ന് പോലീസ് സഹായത്തോടെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പീഡനവിവരം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല.