പീഡനക്കേസിലെ പ്രതി ജയിലില്‍ ജനനേന്ദ്രിയം മുറിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ജയിലിലായത്

പീരുമേട്: പീഡനക്കേസിലെ പ്രതി ജയിലില്‍ വച്ച് ജനനേന്ദ്രീയം ബ്ലേഡ് കൊണ്ട് മുറിച്ചു. പീരുമേട് സബ് ജയിലിലാണ് സംഭവം. പോക്‌സോ ആക്ട് പ്രകാരം പിടിയിലായ പ്രതിയാണ് സ്വന്തമായി കൃത്യം നടത്തിയത്. ചെയ്ത് തെറ്റിനുള്ള ശിക്ഷ സ്വന്തമായി വിധിച്ചതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)യാണ് ജനനേന്ദ്രീയം മുറിച്ചത്. നാലു മാസം മുന്‍പാണ് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഗുരുതരമായി മുറിവേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും അപകടനില തരണം ചെയ്തെന്നും പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. ഇയാളെ പാര്‍പ്പിച്ചിരുന്ന ജയില്‍ മുറിയില്‍ വച്ച് ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രീയം മുറിച്ച് മാറ്റുകയായിരുന്നു. അമിതമായി രക്തം പ്രവഹിച്ചത് ഒപ്പമുള്ള തടവുകാര്‍ കാണുകയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന ഇയാളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ചാണു ചുരളി ജനനേന്ദ്രീയം മുറിച്ചതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.ചൊവ്വാഴ്ചയാണു ജയിലില്‍ കഴിയുന്നവര്‍ക്ക് ഷേവ് ചെയ്യാന്‍ അനുവാദം നല്‍കുന്നത്. നാലു മാസം മുന്‍പ് അറസ്റ്റിലായി ജയിലില്‍ എത്തിയ ചുരളിക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യക്കാര്‍ ഹാജരാകാത്തതിനാല്‍ റിമാന്‍ഡില്‍ തുടരുകയായിരുന്നു.

Top