തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

തിരുവനന്തപുരം: പതിനേഴ് വയസ്സുള്ള പയ്യനെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച 45 കാരിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. കൗമാരക്കാരന്റെ ബന്ധുവാണ് യുവതി. രണ്ടുവര്‍ഷത്തോളം തന്നെ പീഡിപ്പിച്ചതായി 17കാരന്‍ മൊഴി നല്‍കി. തിരുവനന്തപുരം പൊഴിയൂര്‍ പൊലീസാണ് കേസെടുത്തത്.

45കാരിയുടെ വീട്ടില്‍ വിരുന്നിന് പോയപ്പോഴാണ് കൗമാരക്കാരനെ ഇവര്‍ ആദ്യം ലൈംഗികമായി ഉപയോഗിച്ചത്. പിന്നീട് 17കാരന്‍ നിരന്തരം യുവതിയുടെ വീട്ടില്‍ പോകാന്‍ തുടങ്ങി. സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കിയാണ് പലപ്പോഴും 45കാരിയെ കാണാന്‍ പോയിരുന്നത്.

പിന്നീട് ഇവരുടെ വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോകണമെന്നും പയ്യന്‍ വാശി പിടിച്ചു. ഇതിനെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ കൗമാരക്കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ തുടങ്ങി. അക്രമവാസന കാട്ടിയ പയ്യന്‍ വീട്ടിലെ ടിവി വരെ അടിച്ചുപൊട്ടിച്ചു. ആക്രമണ സ്വഭാവം പതിവായതോടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനെ സമീപിച്ചു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് നടന്ന സംഭവം 17കാരന്‍ വെളിപ്പെടുത്തിയത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി.

Top