ചുംബന സമര അമാനവ സംഗമ നേതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കേസ്; പോക്‌സോ ചുമത്തി കേസെടുക്കാന്‍ യുവജന കമ്മീഷന്‍

കോഴിക്കോട്: ഫേസ്ബുക്കിലെ ആക്ടിവസ്റ്റുകള്‍ നടത്തിയ സ്ത്രീ പീഡനങ്ങളുടെ പുതിയ തെളിവുകള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവരികയാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളോട് എതിരിട്ടു നില്‍ക്കുന്ന ചെറിയ സംഘങ്ങള്‍ക്കിടയിലെ പീഡന കഥകളാണ് ഇപ്പോള്‍ സ്ത്രീകള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ചുംബന സമരം അമാനവ സംഗമം എന്നിവ നടത്തിയതിലെ പ്രധാനിയായ രജേഷ് പോളില്‍ നി്‌നും പീഡനം ഏറ്റ പെണ്‍കുട്ടിയുടെ തുറന്ന് പറച്ചിലാണ് ഉണ്ടായിരിക്കുന്നത്.

രജീഷ് പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായിട്ടാണ് പെണ്‍കുട്ടി എത്തിയിരിക്കുന്നത്. 16 ാം വയിസില്‍ നേരിട്ട അനുഭവം ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി തുറന്നുപറഞ്ഞത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുന്ന ദമ്പതിമാരുടെ മകളാണ് കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഒരു അവധിക്കാലത്താണ് രജീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രജീഷിനെതിരെയുള്ള സ്ത്രീകളുടെ ആരോപണം ആദ്യം വെളിപ്പെടുത്തിയത് ദലിത് പ്രവര്‍ത്തകയും ചിന്തകയുമായ രേഖ രാജ് ആയിരുന്നു. അതിന് പിന്നാലെ രജീഷിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. പീഡനവിവരങ്ങള്‍ വെളിപ്പെട്ടതോടെ രജീഷിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ യുവജന കമ്മീഷന്‍ ഉത്തരവിട്ടു

പെണ്‍കുട്ടിയുടെ വീട്ടില്‍ വീട്ടില്‍ നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നേയും അനുജത്തിയേയും കാണാന്‍ വന്ന സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു രജീഷിനെ ആദ്യമായി കണ്ടത്. താന്‍ പത്തില്‍ പഠിക്കുന്ന കാലത്തായിരുന്നു അതെന്നും പോസ്റ്റില്‍ പറയുന്നു.

അതിനു ശേഷം തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് രജീഷും ഭാര്യയും താമസിക്കുന്ന വീട്ടില്‍ എല്ലാ അവധിക്കാലത്തും പോകുമായിരുന്നു. ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രാത്രി അയാള്‍ തന്നെ കയറിപ്പിടിച്ചു. താന്‍ അത് എതിര്‍ത്തപ്പോള്‍ തെറ്റുപറ്റിപ്പോയതാണെന്ന് പറഞ്ഞ് കുറേ കരഞ്ഞു. അത് അയാളുടെ മാപ്പപേക്ഷയായാണ് താന്‍ കണക്കാക്കിയത്.

പിന്നീട് ഒരു അവധിക്കാലത്ത് അയാളുടെ വീട്ടില്‍ ചെന്ന അവസരത്തിലാണ് അയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. തന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തുകയായിരുന്നു.

16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നെന്നും അത്മഹത്യയെ കുറിച്ച് പോലും അന്ന് ചിന്തിച്ചിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. തന്നെ കുറിച്ച് ഭാര്യയോടും അവരെ കുറിച്ച് തന്നോടും മോശമായ കാര്യങ്ങളാണ് രജീഷ് പറഞ്ഞിരുന്നതെന്ന് പിന്നീട് അവരുമായി സംസാരിച്ചപ്പോഴാണ് മനസിലായത്. ഈ അനുഭവം തനിക്കുണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Top