ആയിരം പെണ്‍കുട്ടികള്‍ക്ക് രാഖി കെട്ടുന്ന കെന്ദുബാബ ബലാത്സംഗക്കേസില്‍ പിടിയില്‍; പതിനൊന്നുകാരിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്

ഭോപ്പാല്‍: രക്ഷാബന്ധന്‍ ദിവസം വലിയ വേദിയൊരുക്കി ആയിരത്തോളം പെണ്‍കുട്ടികള്‍ക്ക് രാഖി കെട്ടാറുണ്ടായിരുന്ന ‘കെന്ദുബാബ’ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായി. മധ്യപ്രദേശിലെ കോര്‍പ്പറേഷന്‍ അംഗമാണ് ഇയാള്‍. അറസ്റ്റിലായി. കെന്ദു ബാബ എന്ന പേരില്‍ അറിയപ്പെടുന്ന രാജേന്ദ്ര സിങ്ങ് ചൗഹാനാണ് അറസ്റ്റിലായത്.

‘ആയിരം സഹോദരിമാരുടെ സഹോദരന്‍’ എന്നും ഇയാള്‍ അറിയപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ബെതുല്‍ എന്ന സ്ഥലത്താണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസിന് ലഭിച്ച ഒരു ഊമക്കത്താണ് കെന്ദു ബാബയുടെ അറസ്റ്റിലേക്ക് നയിച്ചത്. പോലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി പോലീസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. ജനപ്രതിനിധിയായ കെന്ദു ബാബയെ ഭയന്നാണ് പെണ്‍കുട്ടിയും കുടുംബവും സംഭവം പുറത്ത് പറയാതിരുന്നത്. രാഖി കെട്ടുന്നതിനൊപ്പം സമ്മാനങ്ങളും ഇയാള്‍ നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ ഇയാള്‍ ‘ആയിരം സഹോദരിമാരുടെ സഹോദരന്‍’ എന്നാണ് അറിയപ്പെടുന്നത്.

പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കെന്ദു ബാബയുടെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

Top