13 വയസുകാരി മകളെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡനത്തിന് ശ്രമിച്ചു! പിതാവിനെതിരെ പോക്‌സോ ചുമത്തി പോലീസ്

തൃശ്ശൂർ: പതിമൂന്നു വയസുകാരി മകൾക്ക് എതിരെ പിതാവിന്റെ ക്രൂരത !മകളോട് ലൈംഗിക അതിക്രമം കാണിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകൾക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുക്കകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്ത പിതാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മകൾക്ക് വെറും പതിനൊന്ന് വയസ് മാത്രമാണ് പ്രായം. പരാതി ലഭിച്ചയുടനെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂർ സിറ്റി പൊലീസിലെ ഒരു സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോണിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top