ബാധ്യതയാകുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികൾ!.കടയ്ക്കാവൂർ പോക്‌സോ കേസ്.യുവതിയുടെ കുടുംബം നിയമനടപടിക്ക്,മുഖ്യമന്ത്രിക്ക് പരാതി നൽകും.

തിരുവനന്തപുരം : പ്രായോഗിക വിവരവും അന്വോഷണം നടത്താനുള്ള കഴിവും ഇല്ലാത്തവർ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തലപ്പത്ത് കയറി ഇരിക്കുന്നതിനാൽ സത്യമല്ലാത്ത പലകേസുകളും ഉണ്ടാകുന്നു.കേരളചരിത്രത്തിൽ ‘അമ്മ മകനെ പീഡിപ്പിച്ചു എന്ന കേസ് വന്നതും ഇത്തരത്തിൽ ആണ് എന്നത് പുറത്തേക്ക് വരികയാണ് .കണ്ണൂരിൽ കൗൺസിലിംഗിന് പോയ കൂട്ടികളെ വ്യാജമായി കേസ് എടുക്കാൻ കുട്ടികളെ നിർബന്ധിപ്പിച്ച് പറയിപ്പിക്കുകയും കുട്ടികളോട് മോശമായി പെരുമാറുകയും ചെയ്ത ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയർമാൻ ജോസഫിനെതിരെ രണ്ട് കേസ് എടുത്തിരിന്നു .

കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകന്‍ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരന്‍ അമ്മയ്‌ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ കടക്കാവൂരിൽ പതിനാലുകാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം. ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും.മകൾക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും, അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ദിവസം മുൻപ് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.എന്നാൽ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.യുവതി ഇപ്പോൾ റിമാൻഡിലാണ്.സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

അതേസമയം പോക്‌സോ കേസില്‍ ദുരൂഹത ആരോപിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.സുനന്ദ. രംഗത്ത് വന്നു . എഫ്.ഐ.ആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വീഴ്ചയെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍.

കേസുമായി ബന്ധപ്പെട്ടു കടയ്ക്കാവൂര്‍ പൊലീസ് തയാറാക്കിയ എഫ്.ഐ.ആറില്‍ വിവരം തന്നയാള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കുട്ടിക്ക് കൗണ്‍സിലിംഗ് മാത്രമാണ് നല്‍കിയതെന്നും ചെയര്‍പേഴ്‌സണ്‍.

കണ്ണൂര്‍ ജില്ലാചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനെതിരേ പോക്‌സോ കേസ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നു . കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇ.ഡി ജോസഫിനെതിരേയാണ് കേസ്. പരാതിക്കാരിയായ 17കാരിയോട് മോശമായി പെരുമാറിയെന്നും ലൈംഗികചുവയോടെ സംസാരിച്ചുവെന്നുമായിരുന്നു പരാതി.

Top