മലപ്പുറം: 16 വയസുകാരിയായ പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പോലീസ് സേനയില്‍ നിന്ന് സ്വയം വിരമിച്ച ഇദ്ദേഹം നിലവില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു.
സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള ഫിലിപ്പ് മമ്പാട് കൗമാരക്കാര്‍ക്ക് കൗണ്‍സിലിംഗും ട്രെയിനിംഗും നല്‍കുന്ന ഇന്‍ഫ്‌ളുവന്‍സറായാണ് അറിയപ്പെടുന്നത്. നിലവില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.
മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നതിനായി മാതാപിതാക്കള്‍ കുട്ടിയെ ഫിലിപ്പിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കോഴിക്കോടിനടുത്തടുത്ത് നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ രക്ഷിതാക്കൾ ഫിലിന് മമ്പാടിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാട് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായി സൂചനയുണ്ട്.










