പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ സിബിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി; ആരെയും ഞെട്ടിക്കുന്ന വിചിത്ര ലൈംഗീക പരീക്ഷണങ്ങള്‍

കോട്ടയം: പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ സിബിയുടെത് കുത്തഴിഞ്ഞ ലൈംഗീക ജീവിതം. കലാപരിശീലനത്തിന്‍രെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സിബി അറസ്റ്റിലായത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. ഫോണില്‍ നിറയെ ആരെയും ഞെട്ടിക്കുന്ന അശ്ലീല വിഡിയോ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ക്കു പുറമേ മറ്റു സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളും ഫോണില്‍ ഉണ്ട്. വിചിത്രമായ ലൈംഗിക രീതികള്‍ ഇയാളുടെ ശൈലിയാണെന്ന് പൊലീസിന് ഫോണ്‍ പരിശോധനയില്‍ നിന്ന് മനസ്സിലായി.

പെണ്‍കുട്ടികള്‍ക്കൊപ്പം വിവസ്ത്രയായി ഇരിക്കുന്നതും, ലൈംഗിക ബന്ധം നടത്തുന്നതും മൊബൈലില്‍ പകര്‍ത്തി. പെണ്‍കുട്ടികളും മറ്റ് സ്ത്രീകളുമായുള്ള പ്രകൃതി വിരുദ്ധ ബന്ധങ്ങളുടെ വീഡിയോകളും ലഭിച്ചു. ചിത്രങ്ങള്‍ എങ്ങിനെയോ ലീക്കായി കോട്ടയം ഡി.ഐ.എസ്പി സഖറിയ മാത്യുവിന്റെ പക്കല്‍ ലഭിക്കുകയായിരുന്നു. ചിത്രത്തില്‍ കണ്ട സ്‌കൂള്‍ യൂണിഫോം ആണ് കേസിനു തുമ്പായത്. സ്‌കൂള്‍ കണ്ടുപിടിച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവരില്‍ നിന്നും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയുമായിരുന്നു. അതുവരെ പെണ്‍കുട്ടിയും വിവരം രഹസ്യമാക്കി സൂക്ഷിച്ചുവയ്ക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഗീത ആല്‍ബത്തില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞായിരുന്നു ആദ്യം പെണ്‍കുട്ടിയേ വിവസ്ത്രയാക്കുന്നതും, ചൂഷണം ചെയ്യുന്നതും. പിന്നീട് ഇത് പതിവാക്കുകയായിരുന്നു. പ്രതി സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങളും, ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളും പെണ്‍കുട്ടിയേ കാണിച്ചു. ഇയാളും പെണ്‍കുട്ടിയും സംഗീതം പഠിക്കാനായി തനിച്ച് ചെലവിടുന്നതിനേ വീട്ടുകാരും സംശയിച്ചില്ല.
സിബി ഭാര്യയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പുരുഷന്മാരുമായി ചാറ്റ് ചെയ്തു ചിലരെ പ്രേരിപ്പിച്ചു വീട്ടിലെത്തിച്ചു ക്യാമറയില്‍ പകര്‍ത്തി കുടുക്കിയെന്നും പൊലീസ് പറയുന്നു. അന്യപുരുഷനും ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വരെ ഇയാളുടെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഭാര്യയെ കാണാനെത്തിയ ഒരു ഫേസ്ബുക്ക് സുഹൃത്തിനോട് പതിനായിരം രൂപ ചോദിച്ചെങ്കിലും ഒരു ഡിവിഡി പ്ലയറാണ് കിട്ടിയത്. ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന ഭാര്യയുടെ മൊഴിയും പൊലീസിനെ ഞെട്ടിച്ചു. മൂന്നു മക്കളുള്ള യുവതി ഇപ്പോള്‍ നാലാമതും ഗര്‍ഭിണിയാണ്.

പത്തും അഞ്ചും നാലും വയസുള്ള കുട്ടികളുമായി കഴിയുന്ന ഒരു കുടുംബാണ് സിബിയുടേത്. സിബിയുടെ ഭാര്യയെ ചോദ്യം ചെയ്തെങ്കിലും വീട്ടിലെ അവസ്ഥ മനസിലാക്കിയ പൊലീസ് അവര്‍ക്കെതിരേ കേസെടുത്തിട്ടില്ല. സിബിയും സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുമായുള്ള അശ്ലീലചിത്രം പൊലീസിന് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അപ്പോഴാണ് ഞെട്ടിക്കുന്ന രതിവൈകൃതങ്ങളുടെ കഥയറിഞ്ഞത്. നാടകം, പാട്ട് എന്നിവ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഇയാളുടെ ജോലി. ഇതിന്റെ മറവില്‍ പലരേയും ദുരുപയോഗം ചെയ്തു. ഈസ്റ്റ് സിഐ സാജു വര്‍ഗീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിബിയുടെ വീട്ടില്‍ വയ്ച്ചായിരുന്നു ചിലപ്പോള്‍ ക്ളാസുകള്‍. ഒരു പെണ്‍കുട്ടിയുടെ വിവരം പുറത്തുവന്നപ്പോള്‍ സിബിയെപ്പറ്റി നാലു പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി വന്നതായി പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ സിബിയുടെ വിചിത്രമായ ലൈംഗിക ഇടപാടുകളുടെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചു. സിബിയുടെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതനുസരിച്ചു മറ്റു ചില സ്ത്രീകളെയും മൊഴിയെടുക്കുന്നതിനു വിളിപ്പിക്കുന്നുണ്ടെന്നും ഡിവൈഎസ്പി സഖറിയ മാത്യു അറിയിച്ചു. മറ്റ് സ്ത്രീകളുമായും വിചിത്രമായ ലൈംഗിക ബന്ധമായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത് അത്രേ.

ഇടയ്ക്ക് കുറെ കാലം ഒരു ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായി സിബി ജോലി നോക്കിയിരുന്നു. അതിന് ശേഷമാണ് നാടക, വയലിന്‍ പരിശീലകന്‍ മേക്കപ്പ് മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Top