17കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി അറസ്റ്റിൽ..

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കി! ഇരുപത്തി മൂന്നുകാരിയായ യുവതി അറസ്റ്റിൽ ! അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസിൽ 23 കാരിയായ യുവതിയാണ് പോക്സോ കേസിൽ അറസ്റ്റിലായത് .

പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ മെയ് 25 മുതൽ ആണ്‍കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാണാതായി രണ്ട് ആഴ്ച പിന്നിട്ട ശേഷമാണ് സൂറത്തിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. അവിടെ യുവതിക്കൊപ്പമായിരുന്ന കുട്ടിയെ പൊലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകിയാണ് യുവതി ആൺകുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടിയെ ഇവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ കുറ്റത്തിന് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ വിവാഹ ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബ്രസീലിൽ ഭാര്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. മുപ്പത്തിമൂന്ന് കാരിയായ ഡയൻ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോ എന്ന യുവതിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Top