രണ്ടാനച്ഛന്റെ പീഡനം: കുട്ടിയുടെ മൊഴികേട്ട് പോലീസ് ഓഫീസര്‍ ബോധം കെട്ടു; നാല് വര്‍ഷമായി തുടരുന്ന പീഡനം

ഓച്ചിറ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചു. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മൊഴി കേട്ട് പോലീസ് ഓഫീസര്‍ ബോധംകെട്ട് വീണു. കേസില്‍ വള്ളിക്കുന്ന കടുവിനാല്‍ സ്വദേശി ഷാജി അറസ്റ്റിലായി. 14 വയസ്സുള്ള കുട്ടിയെ നാല് വര്‍ഷമായി ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വള്ളിക്കുന്നത്ത് ഷാജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിക്കൊപ്പമാണ് താമസം. ഈ രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളെയെയാണ് കഴിഞ്ഞ നാല് വര്‍ശഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ഒരു പ്രാവശ്യം പെണ്‍കുട്ടി ഗര്‍ഭിണിയായതായും പോലീസ് പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഒരു അനാഥാലയത്തിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ ആഴ്ചയിലും വീട്ടില്‍ വിളിച്ചുകൊണ്ടുവന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ പോകാന്‍ പെണ്‍കുട്ടി മടി കാണിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Top