പ്രണയം നടിച്ച് 16 വയസ് മുതൽ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി;ട്രെയിനി എസ്‌ഐക്കെതിരെ പോക്‌സോ കേസ്

കൊച്ചി:പ്രണയം നടിച്ച് നിരന്തരമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി .യുവതിയുടെ പരാതിയിൽ ട്രെയിനി എസ്‌ഐക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു . തിരുവനന്തപുരം നെല്ലിമൂടാണ് സംഭവം. തൃശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്‌ഐ ബിജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നെല്ലിമൂട് സ്വദേശിയാണ് ബിജു.ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 16 വയസ് മുതൽ 8 വർഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ബിജുവിന്റെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ യുവതി.നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Top