വാളയാർ കേസിൽ നടന്നത് സർക്കാർ അട്ടിമറി…!! തെളിവുകൾ പുറത്തായി; പിണറായി സർക്കാർ കുടുങ്ങുന്നു

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ലൈംഗിക ചൂഷണത്തിനിരയായ രണ്ടുപെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെട്ട കേസില്‍ പോക്‌സോ കോടതിയിൽ നടന്നത് വൻ തിരിമറികളെന്ന് തെളിവ്. പോലീസ് കുറ്റതകരമായ നിരുത്തരവാദിത്വം കാണിച്ച കേസിൽ കോടതിയിലും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

കേസിൽ പ്രതിചേര്‍ക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോഴും പ്രോസിക്യൂഷനു വീഴ്ച പറ്റിയിരുന്നു.  ഹൈക്കോടതിവിധിക്കു വിരുദ്ധമായി രണ്ടു പ്രതികള്‍ക്കു കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചതു പ്രോസിക്യൂഷന്റെ കാര്യമായ എതിര്‍പ്പുകൂടാതെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവില്‍ ജാമ്യം റദ്ദാക്കിയത് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ കെെയെടുത്ത്  ഹെെക്കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍. പ്രതികളെന്ന് ആരോപിക്കപ്പെട്ട നാലുപേരെയും കോടതി വെറുതേവിട്ടതിനു പിന്നാലെയാണ് ഇക്കാര്യവും പുറത്തുവന്നത്. ഹെെക്കോടതിയിലും കീഴ്‌ക്കോടതിയിലുമായി അഞ്ചുവട്ടമാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യാപേക്ഷ നിരസിച്ച  ഹെെക്കോടതി വിചാരണ തുടങ്ങാന്‍ നിര്‍ദേശിച്ചു. ഈ ഉത്തരവ് നിലനില്‍ക്കെ രണ്ടു പ്രതികള്‍ക്കു കീഴ്‌ക്കോടതി ജാമ്യം നല്‍കി. അന്നു ജാമ്യാപേക്ഷ എതിര്‍ക്കുന്നതില്‍ പ്രോസിക്യൂഷനു വീഴ്ച സംഭവിച്ചെന്നാണു വിലയിരുത്തല്‍.

ഇതിനെതിരേ ഹെെക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെയാണു ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ പാലിക്കാത്തതിനാല്‍ ഒരു പ്രതി ജയില്‍മോചിതനായിരുന്നില്ല. ജാമ്യത്തിലിറങ്ങിയ മറ്റൊരു പ്രതിയെ പിന്നീട് തമിഴ്‌നാട്ടില്‍നിന്ന് അന്വേഷണസംഘം പിടികൂടുകയായിരുന്നു. മൂന്നു കാരണങ്ങളാണ് കേസ് ദുര്‍ബലമായതിനു പിന്നിലെന്നാണു നിയമവിദഗ്ധരുടെ നിരീക്ഷണം.

കുട്ടികള്‍ മരിച്ചതിനാല്‍ ഇരകളുടെ മൊഴി രേഖപ്പെടുത്താനാകാതെ പോയതാണ് അതിലൊന്ന്. കുട്ടികള്‍ മരിച്ചതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പീഡനം നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതിനാല്‍ ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനാകാതെ പോയതാണു മറ്റൊരു തിരിച്ചടി. പീഡിപ്പിച്ചതു പ്രതികളെന്ന് ആരോപിക്കപ്പെട്ടവരാണെന്നു സ്ഥാപിക്കാനും കഴിഞ്ഞില്ല.

ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും ശക്തമായ സാക്ഷിമൊഴികളുടെ കുറവും തിരിച്ചടിച്ചു. പീഡനത്തിനിരയായ പതിമൂന്നും ഒമ്പതും വയസുള്ള കുട്ടികളാണ് 2017-ല്‍ വാളയാറിലെ ഒറ്റമുറിവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചത്.

മൂത്തകുട്ടി മരിച്ച് 52 ദിവസത്തിനുശേഷം ഇളയകുട്ടിയെയും സമാനരീതിയില്‍ ജീവനൊടുക്കിയതായി കണ്ടെത്തുകയായിരുന്നു. മൂത്തകുട്ടിയുടെ മരണശേഷം ജാഗ്രതക്കുറവുണ്ടായതാണ് ഇളയകുട്ടിയുടെ മരണത്തിലേക്കു നയിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മൂത്തകുട്ടി തൂങ്ങിനില്‍ക്കുന്നത് ആദ്യം കണ്ട ഇളയകുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല. സംഭവശേഷം വാളയാര്‍ സ്‌റ്റേഷനിലേക്കു വിളിപ്പിച്ച കുട്ടികളുടെ ഒരു ബന്ധുവിനെ കാര്യമായി ചോദ്യംചെയ്യാതെ പറഞ്ഞുവിട്ടതില്‍ രാഷ്ര്ടീയ ഇടപെടലുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.

Top