ജാതി വിളിച്ചുള്ള അധിക്ഷേപവും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും; അമ്മയാകാന്‍ പോലും അനുവദിക്കാതെ അമ്മായിയമ്മയും; ദളിത് യുവതിയുടെ ജീവിതമിങ്ങനെ

51878_1471411158

തിരുവനന്തപുരം: സ്വന്തം അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കാതെ ഇഷ്ടപ്പെട്ട യുവാവിനെ കല്യാണം കഴിച്ച ദളിത് യുവതിക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍ ഭീകരം തന്നെ. ബ്രിട്ടണില്‍ കഴിയുന്ന രമ്യയുടെ കഥ ആരെയും കരയിപ്പിക്കും. ജാതി വിളിച്ചുള്ള അധിക്ഷേപവും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയുമാണ് യുവതിക്ക് നേരിടേണ്ടി വന്നത്. കൂടാതെ അമ്മായിയമ്മയുടെ പീഡനവും.

ഇപ്പോള്‍ കൂടതല്‍ സ്ത്രീധനത്തിനായുള്ള പീഡനവും ജാതി പറഞ്ഞുള്ള അധിക്ഷേപവും നേരിടുകയാണ് ഈ യുവതി. ഗര്‍ഭം ധരിക്കാന്‍ പോലും ഭര്‍ത്താവിന്റെ കുടുംബം ജാതിയുടെ പേരില്‍ അനുവദിക്കുന്നില്ല. നീതി തേടി പൊലീസിനെ സമീപിച്ചിരിക്കുകായണ് രമ്യ. അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അപാനിക്കുമെന്ന ഭര്‍ത്താവിന്റെ ഭീഷണിയാണ് ഈ യുവതിയുടെ ജീവിതത്തെ ഇപ്പോള്‍ കരിനിഴലില്‍ നിര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നൈ സ്വദേശിനിയായ രമ്യ ലണ്ടനില്‍ എംബിഎ പഠനത്തിനായി പോയപ്പോഴാണ് രാജ് കിരണ്‍ തോമസിനെ കണ്ടുമുട്ടിയത്. അവിടെവച്ച് ഇരുവരും പരിചയത്തിലാവുകയും പ്രണയത്തിലാവുകയുമായിരുന്നു. പിന്നീട് ഇവര്‍ അവിടെ ഒരുമിച്ച് ജീവിക്കാനും തുടങ്ങുകയായിരുന്നു. പട്ടികജാതിക്കാരിയായ തന്നെ അത് പറഞ്ഞ് പല തവണ അമ്മായിഅമ്മ അധിക്ഷേപിച്ചിട്ടുണ്ടെന്നും രമ്യ പറയുന്നു. വിവാഹത്തിന് ശേഷം ഒരിക്കല്‍പോലും ഭര്‍ത്താവിന്റെ വീട്ടില്‍ അവര്‍ക്ക് താമസിക്കാനായിട്ടില്ല. ലണ്ടനില്‍നിന്നും രമ്യ സമ്പാദിച്ചതൊക്കെ കൈക്കലാക്കിയ ശേഷം ഇപ്പോള്‍ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് രമ്യയെ കൂടതല്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

remya1

മുമ്പ് ഇവര്‍ തമ്മിലുള്ള സ്വകാര്യ വീഡിയോകള്‍ ഉള്‍പ്പടെ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന് രാജ്കിരണ്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള ഒരു അനീതിക്കും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവും ഇവര്‍ക്കുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ച അവസ്ഥയില്‍ ദളിത് ആക്റ്റിവിസ്റ്റ് ധന്യ രാമന്‍ ഇപ്പോള്‍ ഇവരെ ഒരു ഹോസ്റ്റലില്‍ എത്തിക്കുകയും നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയും തരപ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുകയാണ്.

ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന രമ്യയുടെ അമ്മ ലീലാ സുബ്രഹ്മണ്യം അവിടെ ഏജിഎസ് ഓഫീസിലെ ജീവനക്കാരിയാണ്, സഹോദരന്‍ രഞ്ചിത്ത് കുമാര്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരനുമാണ്. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ വച്ചാണ് രമ്യയും രാജ് കിരണും പരിചയപ്പെട്ടത്. എംബിഎ ബിരുദദാരിയായ രമ്യ അവിടെ ഒരു ടെക്സ്റ്റൈല്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഒരുമിച്ചാണ് താമസം എന്ന വിവരം രാജ്കിരണിന്റെ വീട്ടില്‍ മാത്രമെ അറിയുകയുള്ളായിരുന്നു. 2014 നവംമ്പര്‍ മുതല്‍ ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അമ്മയ്ക്ക് അസുഖമാണെന്നും മറ്റും പറഞ്ഞ് രാജ്കിരണ്‍ വീട്ടിലേക്ക് പോവുകയായിരുന്നു. നാട്ടിലെത്തിയ രാജ്കിരണിനെകുറിച്ച് യാതൊരു വിവരവും ലഭിച്ചതുമില്ലെന്നും രമ്യ പറയുന്നു.2015 ജൂലൈയില്‍ ഇരുവരും ഒരുമിച്ച് ചെന്നൈയില്‍ എത്തുകയും പിന്നീട് അവിടെനിന്നും രാജ്കിരണ്‍ തിരുവനന്തപുരത്തേക്ക് വരികയുമായിരുന്നു.

പിന്നീട് മറ്റൊരു സുഹൃത്ത് വഴിയാണ് ഇയാളുമായി സംസാരിച്ചത്. വീട്ടുകാര്‍ക്ക് രമ്യയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതായി അറിയിക്കുകയായിരുന്നു.നേരത്തെ ഇവര്‍ തമ്മിലുള്ള പ്രണയത്തിന്റെ വിവരവും ഒരുമിച്ചാണ് താമസമെന്നും രമ്യയുടെ വീട്ടുകാര്‍ അറിയുകയും അവരെ വീട്ടില്‍ നിന്നും പുറത്താക്കുകയുമായിരുന്നു. പിന്നീട് രമ്യ യുകെയിലേക്ക് തിരിച്ചുപോവുകയായിരുന്നു. തന്നെ ചതിച്ച രാജാകിണിനെ മറക്കാന്‍ തന്നെ ശ്രമിക്കുകയായിരുന്നു അവര്‍. രമ്യ യുകെ യില്‍ തിരികെയെത്തിയ വിവരം അറിഞ്ഞ രാജ്കിരണ്‍ വീണ്ടും അവരെ ഫോണില്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ തന്നെ വഞ്ചിച്ചയാളുമായി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല രമ്യ. പെട്ടെന്നൊരു ദിവസം വാട്സാപ്പില്‍ ഇവര്‍ തമ്മിലുള്ള ഒരു സ്വകാര്യ ദൃശ്യം അയക്കുകയായിരുന്നു. തന്റെ സമ്മതമില്ലാതെ എടുത്ത ദൃശ്യങ്ങള്‍ അവരെ തളര്‍ത്തുകയായിരുന്നു.

പിന്നീട് ഫോണ്‍ എടുക്കുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ മര്യാദയ്ക്ക് തന്റെ ഫോണ്‍ കോളുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പല തവണയായി രാജ്കിരണ്‍ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് പണം വാങ്ങുമായിരുന്നുവെന്നും രമ്യ പറയുന്നു. ഇതിന് പുറമെ തന്റെ സമ്പാദ്യം കൊണ്ട് വാങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കുകയും തന്നോട് ശത്രുതാപരമായി പെരുമാറുകയും ചെയ്തതായും അവര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

പിന്നീട് ഇവരുടെ വിസ കാലാവധി തീര്‍ന്നതിനെതുടര്‍ന്ന് നാട്ടിലേക്ക് വരാന്‍ രാജ്കിരണ്‍ ആവശ്യപ്പെടുകയായിരുന്നു. നാട്ടില്‍ എത്തിയ ഇവര്‍ക്ക് താമസവും മറ്റ് സൗകര്യങ്ങളുമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. രമ്യ നാട്ടിലെത്തിയപ്പോള്‍ അവരെയും കൂട്ടി എറണാകുളത്തും അവിടെ നിന്നും ചെന്നൈയിലേക്കും പോവുകയായിരുന്നു. പിന്നീട് ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹം നടത്തുകയുമായിരുന്നു. കല്യാണത്തിന് ശേഷം ഹിന്ദുവായ രമ്യ ക്രിസ്ത്യാനിയായി മാറുകയും വേണമെന്ന നിബന്ധനയും വച്ചിരുന്നു. സ്ത്രീധനമായി 5 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ഇവര്‍ രമ്യയുടെ പക്കല്‍ നിന്നും വാങ്ങിയിരുന്നു. നേരത്തെ നാട്ടില്‍ എത്തിയപ്പോള്‍ ഏകദേശം ഒന്നര ലക്ഷം രൂപയാണ് രാജ്കിരണിന്റെ വീട്ടുകാര്‍ക്ക് വേണ്ടി രമ്യ ചെലവാക്കിയത്. ഇതിന് പുറമെ പുതിയ മോഡല്‍ മൊബൈല്‍ ഫോണുകളും, ടാബുകളും വസ്ത്രങ്ങളുമെല്ലാം രാജ്കിരണിന് ഇവര്‍ സമ്മാനിച്ചിരുന്നു.

വിവാഹത്തിന് ശേഷവും ഇവരെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ രാജ്കിരണിന്റെ കുടുംബം തയ്യാറായിരുന്നില്ല. എന്നാല്‍ തന്നെ ജാതി പറഞ്ഞും മറ്റും അധിക്ഷേപിക്കുന്നവര്‍ ഒരിക്കല്‍ പോലും തന്റെ അധ്വാനത്തിന്റെ ഫലം വേണ്ടെന്നു വച്ചവരല്ലെന്നും അവര്‍ പറയുന്നു.കല്യാണത്തിന് ശേഷം അമ്മയാവുകയെന്ന ആഗ്രഹം പോലും ചോദ്യംചെയ്യപ്പെട്ടതായും ഇവര്‍ പറയുന്നു. തങ്ങള്‍ അന്തസ്സുള്ള ക്രൈസ്തവ കുടുംബമാണെന്നും ഒരു താഴ്ന്ന ജാതിക്കാരി തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കുന്നതിനെകുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞതായാണ് പരാതി. ഇതേതുടര്‍ന്ന് എസ്പി ഓഫീസിലെ സ്പെഷ്യല്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.

Top