കൊടും ക്രൂരത; ഭാര്യയെ സുഹൃത്തിനൊപ്പം പീഡിപ്പിച്ചു എതിര്‍ത്തപ്പോള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമം

മൊറെന: ഭാര്യയെ സൂഹൃത്തിനൊപ്പം പീഡിപ്പിച്ചശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമം.ഉത്തര്‍ പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭര്‍ത്താവായ രാജേഷ് ജാതവ് സുഹൃത്തായ പന്‍ സിങിനൊപ്പം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതിയെ ഇരുവരും കൂടി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

യുവതിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭര്‍ത്താവ് രാജേഷ് ജാതവും സുഹൃത്ത് പന്‍ സിങും ഒളിവിലാണെന്നും ഉടനെ ഇവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Top