തണുപ്പന്‍ ഭര്‍ത്താവിനെ ഭര്‍ത്താവിനെ പ്രചോദിപ്പിക്കാന്‍;ഭാര്യയുടെ ചൂടന്‍ ഫോട്ടോഷോപ്പ്‌ ചിത്രങ്ങള്‍

ന്യുയോര്‍ക്ക് :കിടപ്പറയില്‍ ‘തണുപ്പന്‍ പ്രകടനം ‘നടത്തുന്ന ഭര്‍ത്താവിനെ പ്രചോദിപ്പിക്കാന്‍’ഭാര്യയുടെ ‘ചൂടന്‍ -ഹോട്ട് ചിത്രങ്ങള്‍ !..അതും ഒന്നല്ല മുപ്പതോളം ഫോട്ടോകള്‍ എടുത്ത് ഫോട്ടോഷോപ് ചെയ്താണ് അയച്ചത് .ഭര്‍ത്താവിന്റെ .വിവാഹജീവിതത്തില്‍ കിടപ്പറയിുലെ പ്രകടനം മൂലം ‘ആത്മസംഘര്‍ഷ’ത്തിലെത്തിയ
40 കാരിയും മൂന്ന്‌ മക്കളുടെ മാതാവുമായ അമേരിക്കക്കാരിയുടെ നടപടി അല്‍പ്പം കടുത്തുപോയോ എന്ന്‌ സംശയിച്ചു പോകും .നന്നായി ‘ഹോട്ടായ്’പോസ്‌ ചെയ്‌ത 30 ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബമാണ് ഭര്‍ത്താവിന്‌ സമ്മാനമായി നല്‍കിയത്.ഒരു മിടുക്കനായ ഫോട്ടോഗ്രാഫറെ കൊണ്ട്‌ പ്രകോപനപരമായ പോസില്‍ ചിത്രങ്ങള്‍ എടുപ്പിച്ച ശേഷം ഫോട്ടോഷോപ്പിലിട്ട്‌ കൂടുതല്‍ മനോഹരമാക്കിയാണ്‌ നല്‍കിയത്‌. പ്രായത്തിന്റെ ചുളിവുകളില്ലാത്ത മുഖവും നിതംബവും തിളക്കമാര്‍ന്ന അഴകളവുകളും വ്യക്‌തമാകുന്ന മാറിട വരകളുമെല്ലാമായി ഫാഷന്‍ സ്‌റ്റൈല്‍ ഫോട്ടോഗ്രാഫുകളെ വെല്ലുന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍. ഒരിക്കലെങ്കിലും ഭര്‍ത്താവിന്‌ തന്നെ ഏറ്റവും സുന്ദരിയായി കാണാന്‍ കഴിയുന്ന വിധത്തിലുള്ള പണികള്‍ ചെയ്യണമെന്ന്‌ 40 കാരി ഫോട്ടോഗ്രാഫര്‍ വിക്‌ടോറിയ കരോലിന്‍ ഹാള്‍ട്ടോമിനോട്‌ പറഞ്ഞു.victoria2
ഒന്നര മണിക്കൂര്‍ ചെലവഴിച്ചായിരുന്നു ഇരുവരും 30 ചിത്രങ്ങള്‍ പകര്‍ത്തിയത്‌. അവസാന പാടും മായ്‌ച്ചു കളഞ്ഞു. യുവതികള്‍ സ്വപ്‌നം കാണുന്ന നിലയിലേക്ക്‌ താന്‍ അവരെ മാറ്റിയെന്നാണ്‌ വിക്‌ടോറിയ ഫേസ്‌ബുക്കില്‍ കുറിച്ചത്‌. ചിത്രങ്ങള്‍ കണ്ടതിന്‌ ശേഷം ടെക്‌സാസുകാരനായ ഭര്‍ത്താവിന്റെ മറുപടി ഫോട്ടോഗ്രാഫറെ ശരിക്കും ഞെട്ടിക്കുക മാത്രമല്ല പശ്‌ചാത്തപിപ്പിക്കുക കൂടി ചെയ്‌തു കളഞ്ഞു വിക്‌ടോറിയ.

victoria
ഞാന്‍ അവരുടെ ഭര്‍ത്താവാണ്‌. എന്റെ ഭാര്യയുടെ മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം കാണാനിടയായതാണ്‌ ഈ കത്തിന്‌ ആധാരം. ഇത്‌ നിങ്ങളെ അസ്വസ്‌ഥനാക്കാന്‍ എഴുതുന്നതല്ല. 18 വര്‍ഷമായി ഭാര്യയോടൊപ്പമാണ്‌ ഞാന്‍. ഞങ്ങള്‍ക്ക്‌ സുന്ദരികളായ രണ്ടു മക്കളുമുണ്ട്‌. ഇത്രയും കാലത്തിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ അനേകം ഉയര്‍ച്ചതാഴ്‌ചകള്‍ ഉണ്ടായിട്ടുണ്ട്‌. അടുത്തിടെ എനിക്ക്‌ കിട്ടിയ ചിത്രങ്ങള്‍ അവള്‍ ചെയ്യിച്ചതാണെന്ന്‌ മനസ്സിലാക്കുന്നു.hot
ഒരിക്കലും കുറ്റപ്പെടുത്താതിരുന്നിട്ട്‌ പോലും ഞാന്‍ അവളുടെ ആകര്‍ഷണീയതകള്‍ കാണുന്നില്ലെന്ന്‌ ചിലപ്പോഴൊക്കെ അവള്‍ക്ക്‌ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആല്‍ബം ഒരു ഫോട്ടോഗ്രാഫ്‌ പ്രതിഭയുടെ മികവ്‌ എന്നതില്‍ കവിഞ്ഞ്‌ ഒരുവികാരവും എന്നില്‍ ഉളവാക്കിയില്ല. എന്തുകൊണ്ടെന്നാല്‍ അതില്‍ എന്റെ ഭാര്യയില്ല. അവരുടെ എല്ലാ ചുളിവുകളും അപ്രത്യക്ഷമായത്‌ അവള്‍ നിങ്ങളോട്‌ ആവശ്യപ്പെട്ടിട്ടായിരിക്കാം. എന്നാല്‍ ഞങ്ങള്‍ ഉയര്‍ത്തിയെടുത്ത ജീവിത മൂല്യങ്ങളെല്ലാം അത്‌ കൊണ്ടുപോയി.
നിങ്ങള്‍ അവളുടെ ചുളിവുകള്‍ എടുത്തുമാറ്റിയപ്പോള്‍ ഞങ്ങളുടെ കുട്ടികളുടെ തെളിവുകള്‍ കൂടിയാണ്‌ ഇല്ലാതാക്കിയത്‌. victoria fb1അവരുടെ നെറ്റിയിലെ ചുളിവുകള്‍ ഒഴിവാക്കിയപ്പോള്‍ രണ്ടു ദശകം നീണ്ട ഞങ്ങളുടെ സന്തോഷത്തിന്റെയും ആകുലതകളുടെയും അടയാളങ്ങള്‍ ഇല്ലാതാക്കി. നീര്‍ച്ചുഴി തുടച്ചു നീക്കിയപ്പോള്‍ വര്‍ഷങ്ങളോളം അവള്‍ സന്തോഷത്തോടും സ്‌നേഹത്തോടും ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തിന്റെ ശേഷിപ്പുകള്‍ കൂടിയാണ്‌ ഇല്ലാതാക്കിയത്‌.victoria hot 3
ജീവിതത്തിന്റെ ഇത്രയും മനോഹരങ്ങളായ അടയാളങ്ങളെ നിങ്ങള്‍ നീക്കിയത്‌ വളരെ ഭയാനകമായിപ്പോയി. നിങ്ങള്‍ നിങ്ങളുടെ ജോലി മാത്രമായിരിക്കാം ചെയ്‌തത്‌. എന്നിരുന്നാലും നിങ്ങളോട്‌ എനിക്ക്‌ നന്ദിയുണ്ട്‌. ചിത്രങ്ങള്‍ കാണുമ്പോള്‍ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന്‌ ഞാന്‍ അവളോടും അവള്‍ എന്നോടും പറഞ്ഞതില്‍ ഒന്നും സത്യസന്ധത ഇല്ലായിരുന്നെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. അവളെ ഞാന്‍ ഇങ്ങിനെ കാണാന്‍ ആഗ്രഹിക്കുന്നതായി അവള്‍ ചിന്തിക്കുന്നെന്നാണ്‌ ഈ ഫോട്ടോഷോപ്പ്‌ ചിത്രങ്ങള്‍ മനസ്സിലാക്കിത്തരുന്നത്‌. അങ്ങിനെയാണെങ്കില്‍ ശിഷ്‌ടകാലമുള്ള ജീവിതത്തില്‍ എല്ലാ അപൂര്‍ണ്ണതകളോടും അവളെ ഞാന്‍ കൂടുതല്‍ സ്‌നേഹിക്കും. ഇക്കാര്യം ഓര്‍മ്മിപ്പിച്ചു തന്നതില്‍ വളരെ നന്ദി.

Top