സ്വഭാവദൂഷ്യം ചോദ്യം ചെയ്യാന്‍ വിദേശത്ത് നിന്നെത്തി ഭാര്യയുടെ അടികൊണ്ട് നിലംപരിശായി; യുവാവിനെ കാണാനില്ല

അടൂർ: യുവതിയുടെ ദുർനടപ്പ് സഹിക്കാനാവാതെ ഗൾഫിലുള്ള ഭർത്താവിനെ ബന്ധുക്കൾ വിളിച്ചു വരുത്തി. സ്വഭാവ ദൂഷ്യം ചോദ്യം ബന്ധുക്കളുടെ മുന്നിൽ വച്ച് ഭർത്താവ് ചോദ്യം ചെയ്തു. ഉത്തരമില്ലാത്ത ഭാര്യ  ഭർത്താവിനെ ഭാര്യ മർദ്ദിച്ച് അവശനാക്കി. കടമ്പനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സംഭവം.  ബന്ധുക്കളും ഭർത്താവുമായി നടത്തിയ അനുരഞ്ജന ചർച്ചയ്ക്കിടെയാണ് ക്ഷുഭിതയായ യുവതി ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയത്.

ഭർത്താവ് നാട്ടിലെത്തി ഭാര്യാ-ഭർത്തൃ ബന്ധുക്കളെ വിളിച്ചുവരുത്തി ചർച്ച ചെയ്യുന്നതിനിടെയാണ് ക്ഷുഭിതയായ ഭാര്യ ഭർത്താവിന്റെ മൂക്കും മറ്റു ശരീരഭാഗങ്ങളും തല്ലിചതച്ചത്. ഇതിന് പിന്നാലെ ഭർത്താവിനെ കാണാതാവുകയും ചെയ്തു. ഇയാൾ ഇപ്പോൾ എവിടെയാണെന്ന് ആർക്കും ഒരു വിവരവും ഇല്ല. ഇയാളുടെ തിരോധാനത്തിന് പിന്നിൽ ഭാര്യാ- കാമുകനാണെന്നാണ് ആരോപണം യുവാവിന്റെ വീട്ടുകാരുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം പുറംലോകം അറിഞ്ഞതോടെ ഭാര്യ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കാണാതായ ഭർത്താവിന്റെ പേരിലും ഭർത്തൃസഹോദരന്റെ പേരിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സി.പി. എം. നേതാവ് നിരന്തരം പൊലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപണമുണ്ട്.

Top