പിതൃത്വ വിവാദം; ഭര്‍ത്താവിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണമെന്ന് ആഞ്ജലീന ജോളി

gossip

ഹോളിവുഡ് ഹോട്ട് താരം ആഞ്ജലീന ജോളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇത്തവണ വിവാദങ്ങള്‍ക്ക് അടിവരയിടാനാണ് ആഞ്ജലീന ജോളിയുടെ പുറപ്പാട്. തന്റെ ഭര്‍ത്താവിനെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ സത്യമാണോയെന്നറിയാന്‍ ഇനി ഒരു മാര്‍ഗമേയുള്ളൂ. ആ മാര്‍ഗം സ്വീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

ഭര്‍ത്താവും ഹോളിവുഡ് സൂപ്പര്‍താരവുമായ ബ്രാഡ് പിറ്റിനെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാക്കണമെന്നാണ് ആഞ്ജലീന പറഞ്ഞത്. നടി മെലീസ എത്രിഡ്ജിന്റെ കുട്ടികളുടെ പിതൃത്വം സംബന്ധിച്ചാണ് വിവാദങ്ങള്‍ ഉയരുന്നത്. ഒരു പരിപാടിക്കിടെയാണ് തന്റെ കുട്ടികളുടെ അച്ഛന്‍ ബ്രാഡ്പിറ്റാണെന്ന് മെലീസ് എത്രിഡ്ജ് പറഞ്ഞത്.

ഇരുവരുടെയും അടുത്ത സുഹൃത്തായിരുന്നു നടി മെലീസ എത്രിഡ്ജ്. സംഭവം വിവാദമായതോടെയാണ് ബ്രാഡ് പിറ്റ് ഡി.എന്‍.എ ടെസ്റ്റിന് വിധേയനാകണമെന്ന് ആഞ്ജലീന ആവശ്യപ്പെട്ടിരിക്കുന്നത്. ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ നേരിട്ട് ചോദിച്ച് അറിയുമെന്ന് ആഞ്ജലീന ഭീഷണി മുഴക്കിയിതായെന്നും റിപ്പോര്‍ട്ടുണ്ട്.

Top