പത്ത് വയസ് കുറവുള്ള തന്റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി ഊര്‍മ്മിള; കാശ്മീരി മോഡലും ബിസിനസ്സുകാനുമാണ് മൊഹ്‌സീന്‍

ഇന്ത്യന്‍ സിനിമയിലെ ചൂടന്‍ നായികയായിരുന്നു ഊര്‍മ്മിള മതോഡ്കര്‍. രംഗീല എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയിലെ ചലച്ചിത്ര പ്രേമികളുടെ മനസില്‍ മായാത്ത വികാരങ്ങള്‍ തീര്‍ത്ത നടി ആയിരക്കണക്കിന് ആരാധകരെ നേടിയിരുന്നു. തുടര്‍ന്ന് വന്ന ചിത്രങ്ങളും വന്‍ പ്രേക്ഷക ശ്രദ്ധ നേടി. 42-ാം വയസിലാണ് നടി വിവാഹത്തിന് സമയം കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് രഹസ്യമായി വിവാഹം നടന്നെങ്കിലും ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിച്ച് താരം കയ്യടി നേടി. മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു സംഭവം.

തന്നെക്കാള്‍ പത്ത് വയസ് പ്രായക്കുറവുള്ള മൊഹ്സിന്‍ അക്തര്‍ മിറിനെയാണ് ഊര്‍മ്മിള ജീവിതത്തിലേക്ക് ക്ഷണിച്ചത്. കശ്മീരി മോഡലും ബിസിനസ്സുകാരനുമാണ് മൊഹ്‌സീന്‍. മാധുരി എന്ന മറാഠി ചിത്രത്തിന്റെ നിര്‍മ്മാണവും മൊഹ്‌സീനാണ്.

Top