പോക്സോ കേസ്: അമ്മ നിരപരാധിയെന്ന് പൊലീസ്. ​മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ നിരപരാധിയെന്ന് പൊലീസ്. അമ്മയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ സംഘം തിരുവനന്തപുരത്തെ പ്രത്യേക പോക്സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിയ്ക്ക് വൈദ്യ പരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിനു തെളിവില്ല എന്നാണ് കണ്ടെത്തൽ.

കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയാനാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. മുന്‍ ഭര്‍ത്താവാണ് യുവതിക്കെതിരെ പരരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ ് ചെയ്തിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപാകരിച്ച് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതില്‍ പീഡനം നടന്നതായി കണ്ടെത്തനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം അമ്മയ്‌ക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കാനായി കുട്ടിയെ ആരെങ്കിലും മസ്തിഷ്‌ക ഫ്രക്ഷാളനം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമാനുസൃതമാി കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളമായി ലൈഗിംകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസില്‍ അന്വേഷണം നടത്തിയത്.

Top