കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന്‍ റോബിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് . ഫാ. റോബിന്‍ വികാരിയായിരുന്ന കൊട്ടിയൂര്‍ സെന്‍ സെബാസ്റ്റ്യന്‍ പള്ളിയിലെ പള്ളിമേട ബംഗ്ലാവിനെയും തോല്‍പ്പിക്കുന്ന സൗധമാണ്. ഓഫീസും ബെഡ്‌റൂമും അടങ്ങിയ ഒരു സ്യൂട്ട് പോലെയാണ് ഫാ. റോബിന്റെ താമസസ്ഥലം.പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളമായി ഫാ. റോബിന്‍ സ്വന്തം മുറിയില്‍വച്ച് കംപ്യൂട്ടര്‍ പഠിപ്പിച്ചിരുന്നു. സ്‌കൂള്‍ കഴിഞ്ഞാല്‍ പെണ്‍കുട്ടി നേരേ പോകുന്നത് പള്ളിമേടയിലേക്കാണ്. അവധി ദിവസങ്ങളിലാണെങ്കില്‍ രാവിലെ തന്നെ എത്തും. ഇക്കാലയളവില്‍ ഫാ. റോബില്‍ കുട്ടിയെ ഉപയോഗപ്പെടുത്തുക മാത്രമല്ല, കുട്ടി വൈദികനുമായി പ്രണത്തിലാകുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.പെണ്‍കുട്ടികളോട് പ്രത്യേക സ്‌നഹവും പരിഗണനയും ഫാ. റോബിന്‍ കാട്ടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പള്ളിയുടെ ഉടമസ്ഥതയിലുള്ള താന്‍ മാനേജരായ സ്‌കൂളില്‍ ഫാ. റോബിന്‍ നിത്യ സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടികളുടെ ജന്മദിനം കണ്ടുപിടിച്ച് അവരെ പള്ളിമേടയിലേക്കു കൂട്ടിക്കൊണ്ടുപോകും. തുടര്‍ന്ന് വാതിലടച്ച് പെണ്‍കുട്ടിയുടെ ബര്‍ത്ത്‌ഡേ ദിനം പ്രാര്‍ത്ഥിക്കുന്ന പതിവും ഉണ്ടായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെണ്‍കുട്ടികള്‍ക്കായി കേക്കും ചോക്ലേറ്റും സ്വന്തം മുറിയില്‍ കരുതിയിരിക്കും.ഫാ. റോബിനു ചുറ്റും പെണ്‍കുട്ടികളുടെ ഒരു കൂട്ടം തന്നെ എപ്പോഴും ഉണ്ടാകുമായിരുന്നെന്നാണു പറയുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കു പുറമേ കോളജ് വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. എല്ലാം നല്ലതിനായിരുന്നെന്നാണു നാട്ടുകാര്‍ വിചാരിച്ചിരുന്നത്. അച്ചന്റെ ടൈപ്പിംഗും കണക്കുകൂട്ടലും അടുക്കളപ്പണിയും ക്ലീനിംഗും എല്ലാം ഇവരാണു ചെയ്തിരുന്നത്. അച്ചനെ സേവിക്കാന്‍ ഒരിക്കല്‍ പോകുന്ന കുട്ടികള്‍ പിന്നെ സ്ഥിരം എത്തുമായിരുന്നത്രേ. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും പണവും വസ്ത്രവും പഠനസഹായവും എല്ലാം ഫാ. റോബിന്‍ ചെയ്തുകൊടുക്കുമായിരുന്നത്രേ.
അതിനിടെ വൈദികന്‍െറ വിദേശബന്ധം അന്വേഷിക്കുന്നതിന് പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്ന് പൊലീസ്.
ഇതുസംബന്ധിച്ച് ശേഖരിച്ച വിവരങ്ങള്‍ പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ക്ക് കൈമാറി. ഉന്നത ബന്ധങ്ങളുള്ള വൈദികന്‍ പ്രതിയായ കേസ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വിവാദമാകാന്‍ ഇടയുള്ള സാഹചര്യത്തില്‍, പെട്ടെന്ന് അറസ്റ്റ് നടത്തിയതിന് കണ്ണൂര്‍ പൊലീസിനെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചതായി അറിയുന്നു.
ഉന്നത ബന്ധമുള്ള പ്രതി വിദേശത്തേക്ക് മുങ്ങിയിരുന്നുവെങ്കില്‍ നിയമസഭ നടക്കുമ്പോള്‍ ഏറെ കോളിളക്കത്തിനിടയാക്കുമായിരുന്നു. പൊലീസിന്‍െറ ജാഗ്രവത്തായ നടപടിയാണ് ഇതിന് തടയിട്ടത്. ചാനലിന്‍െറയും പത്രത്തിന്‍െറയും ഷെയര്‍ വാങ്ങി, രാഷ്ട്രീയ മേഖലയില്‍ പിടിപാടുണ്ടായിരുന്ന പ്രമുഖ വ്യവസായിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വൈദികനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്ന തരത്തില്‍ ആരോപണമുയരുന്ന സാഹചര്യമാണ് പഴുതടച്ച നടപടികളിലൂടെ പൊലീസ് ഇല്ലാതാക്കിയത്.
പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് സംബന്ധിച്ച് ആദ്യം മറ്റൊരു യുവാവിന്‍െറ പേരും പിന്നീട് സ്വന്തം പിതാവിനെതിരെയും ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സംശയത്തെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സത്യം വെളിപ്പെട്ടത്. അതിനിടയില്‍തന്നെ പ്രതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉന്നതങ്ങളില്‍ ഇടപെട്ട് പൊലീസ് കേസെടുക്കാതിരിക്കാന്‍ നീക്കം നടത്തി. പക്ഷേ, പെണ്‍കുട്ടി പ്രസവിച്ചതും പ്രായപൂര്‍ത്തിയാവാത്തതും വ്യക്തമായ തെളിവായി നിലനില്‍ക്കെ കേസ് ഒതുക്കാന്‍ കഴിയാതായി. വൈദികനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയതോടെയാണ് പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന വിവരം പൊലീസിന് കിട്ടിയത്.
പ്രതിയും വ്യവസായിയും തമ്മിലും ഇവരുടെ രാഷ്ട്രീയ ബന്ധവും പരസ്പരം കൂട്ടിവെച്ച് വിവാദം തിളച്ചുമറിയുമെന്ന് അറിഞ്ഞ പൊലീസ് സംസ്ഥാനമാകെ അലര്‍ട്ട് പുറപ്പെടുവിച്ചു. 26ന് പെണ്‍കുട്ടി മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കുകയും തുടര്‍ന്ന് കേസെടുത്ത പൊലീസ് മൂന്ന് ഗ്രൂപ്പുകളായി പ്രതിക്കുവേണ്ടി വലവീശുകയും ചെയ്തു.
പെണ്‍കുട്ടിക്കും കുഞ്ഞിനും പ്രത്യേകം നിരീക്ഷണവും ഏര്‍പ്പെടുത്തി. സൈബര്‍ സെല്ലിന്‍െറ വിദഗ്ധമായ നടപടികളിലൂടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പിന്തുടര്‍ന്നാണ് നാല് മണിക്കൂറിനുശേഷം, നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈ വഴി കാനഡയിലേക്ക് പറക്കാനിരുന്ന വൈദികനെ പിടികൂടിയത്.
വിമാനത്താവളങ്ങളില്‍ മുഴുവന്‍ വൈദികന്‍െറ ചിത്രവും സന്ദേശവും നല്‍കിയിരുന്നു. കേസെടുത്ത് മൊഴി രേഖപ്പെടുത്തി പിറ്റേന്ന് ഉച്ചയോടെ പ്രതിയെ പിടികൂടാനായത് പൊലീസിന്‍െറ മികവാണ്.
വിസ അടിക്കാന്‍ ട്രാവല്‍ ഏജന്‍സിയില്‍ നല്‍കിയ പാസ്പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ വിദേശയാത്രയുടെ വിവരങ്ങള്‍ കിട്ടും. നിരവധി തവണ വൈദികന്‍ കാനഡയിലേക്ക് പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവകയുടെ വിദ്യാഭ്യാസ കോര്‍പറേറ്റ് മാനേജ്മെന്‍റിന്‍െറ പേരിലാണ് വിദേശയാത്രകള്‍ നടത്താറ്.