കൊച്ചി:മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍
വിശദമായ അന്വേഷണത്തിനൊരങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിലെത്തും. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ സെക്രട്ടറി ആർ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു. വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരനും ആശയ വിനിമയം നടത്തി. പെൺകുട്ടിയുടെ അച്ഛനുമായും മുരളീധരൻ സംസാരിച്ചു.
ഫാത്തിമയുടെ ആത്മഹത്യയിൽ നീതി നേടി കുടുംബം നടത്തുന്ന പോരാട്ടത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പ്രമുഖ നേതാക്കൾ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിന്തുണ അറിയിച്ച് കൊല്ലം രണ്ടാം കുറ്റിയിലെ ഇവരുടെ വീട്ടിലെത്തി. ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ കൊല്ലത്തെ വീട്ടിലെത്തി ഇവർക്ക് പിന്തുണ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിൽ സമീപകാലങ്ങളിയും ആവശ്യപ്പെട്ടു. കെഎസ്‌യു, എസ്എഫ്‌ഐ, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്താനങ്ങളുടെ സംസ്ഥാന പ്രതിനിധികളും ഫാത്തിമയുടെ വീട്ടിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും ഫാത്തിമ ലത്തീഫിന് നീതി തേടിയുള്ള ക്യാമ്പയിൻ സജീവമാണ്.
അതേസമയം ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഇരട്ട സഹോദരി ഐഷാ ലത്തീഫ്. സംഭവം നടന്ന ശേഷം ഐ.ഐ.ടിയില്‍ എത്തിയത് മുതല്‍ ഐഷാ നേരിട്ട അനുഭവങ്ങളില്‍ നിന്നും ഉണ്ടായ സംശയങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.
‘ഫാത്തിമയുടെ മരണവിവരം അറിഞ്ഞ് കോളജിലെത്തിയപ്പോള്‍ ഞാന്‍ ഫാത്തിമയുടെ ബോഡി കാണാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് അനുവദിച്ചിരുന്നില്ല. ഞായറാഴ്ച്ച രാവിലെ കാണാം എന്നാണ് പറഞ്ഞത്. അങ്ങനെ അവിടെ നിന്നപ്പോള്‍ ഫാത്തിമയുടെ ക്ലാസ്‌മേറ്റ്‌സായ കുറച്ച് പേരെ കണ്ടിരുന്നു. അവരോട് സംസാരിക്കുകയും ചെയ്തിരുന്നു. അവരില്‍ ഒരാളില്‍ നിന്നും ലഭിച്ചത് ആത്മാര്‍ത്ഥമായ ഉത്തരമല്ലെന്നാണ് മനസിലായത്. എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പോലെയാണ് തോന്നിയത്. പേടിച്ചിട്ടാണോയെന്നറിയില്ല. അവര്‍ എന്തോ ഒളിച്ച് വെക്കുന്നുണ്ട്. ഒരു പക്ഷേ ഒന്നും വെളിപ്പെടുത്തരുതെന്ന് അവര്‍ക്ക് ഐ.ഐ.ടിയില്‍ നിന്നും നിര്‍ദേശം ലഭിച്ചു കാണണം.’ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലാണ് ഐഷയുടെ പ്രതികരണം.