അവളുടെ പേര് ഫാത്തിമ’യെന്നായിപ്പോയി..’ഭയം കാരണം എന്റെ മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു.ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ വെളിപ്പെടുത്തൽ

കൊല്ലം: കൊല്ലം സ്വദേശിയായ വിദ്യാർത്ഥിനി ചെന്നൈ ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌തതിന് പിന്നിൽ അദ്ധ്യാപകന്റെ പീഡനമാണെന്ന് ആരോപണം . കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ 173, കീലോൻതറയിൽ പ്രവാസിയായ അബ്ദുൽ ലത്തീഫിന്റെയും സജിതയുടെയും മകൾ ഫാത്തിമ ലത്തീഫിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

തന്റെ മകള്‍ക്ക് മതപരമായ പല വേര്‍തിരിവുകളും നേരിടേണ്ടി വന്നിരുന്നതായി മാതാവ് സജിത. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നെന്നും അമ്മ സജിത പറഞ്ഞു. ഭയം കൊണ്ടു തന്നെയാണ് മകളെ ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ അയക്കാത്തിരുന്നതെന്നും സജിത പറയുന്നു.”എന്റെ മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു.

ഭയം കൊണ്ടു തന്നെയാണ് ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ അയക്കാത്തത്.. തമിഴ്‌നാട്ടില്‍ ഇങ്ങനെയൊരു അവസ്ഥ അവള്‍ക്ക് നേരിടേണ്ടി വരുമെന്ന് കരുതിയില്ല. ഐ.ഐ.ടിയിലെ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ മാനസിക പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചത്”- സജിത പറഞ്ഞു.

ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫും പറഞ്ഞിരുന്നു ”ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു.എന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോള്‍ എന്നും മെസ് ഹാളില്‍ ഇരുന്നു മകള്‍ കരയുമായിരുന്നു എന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സി.സി.ടി.വി പരിശോധിക്കണം”- അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

തമിഴ്നാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു.എന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോള്‍ എന്നും മെസ് ഹാളില്‍ ഇരുന്നു മകള്‍ കരയുമായിരുന്നു എന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സി.സി.ടി.വി പരിശോധിക്കണം”- അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

തമിഴ്നാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു.

കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ എംഎ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.

സിവിൽ സർവീസിൽ മികച്ച റാങ്ക് നേടണം,​ നല്ലൊരു ഐ.എ.എസ് ഉദ്യോഗസ്ഥയായി ജനങ്ങൾക്ക് നല്ലതു ചെയ്യണം. നിറമുള്ള ഒരുപിടി സ്വപ്നങ്ങളുമായാണ് ഫാത്തിമാ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയുടെ പടികയറിയത്.പക്ഷെ, സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് ഫാത്തിമ ഒരു വാക്കുപോലും പറയാതെ ഹോസ്റ്റൽ മുറിയിൽ സ്വയം ജീവിതം അവസാനിപ്പിച്ചതിന്റെ അമ്പരപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.ശനിയാഴ്ച രാവിലെ 11 ഓടെയാണ് മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാംകുറ്റി പ്രിയദർശനി ഗഗർ 173 കിലോൻതറയിൽ പ്രവാസിയായ അബ്ദുൾ ലത്തീഫിന്റെയും സജിതയുടെയും മകളാണ്.മദ്രാസ് ഐ.ഐ.ടിയുടെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് (എച്ച്.എസ്.ഇ.ഇ) കോഴ്സിനുള്ള പ്രവേശന പരീക്ഷയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശിനി ഫാത്തിമ ലത്തീഫ് ഒന്നാം റാങ്കുകാരിയായിരുന്നു.

ചെറുപ്പത്തിലേ തന്നെ ഫാത്തിമയുടെ മനസിലുറച്ച സ്വപ്നമാണ് സിവിൽ സർവീസ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ വൺ ഉണ്ടായിട്ടും പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുത്തത് സ്വപ്നത്തിലേക്കുള്ള ചുവടുവയ്പായിരുന്നു. ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നും ഗ്രേസ് മാർക്കില്ലാതെ 93.2 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഗുണമാകുന്ന കോഴ്സായതിനാലാണ് (എച്ച്.എസ്.ഇ.ഇ) കോഴ്സിന് ചേർന്നത്.ചെന്നൈ റോയൽപെട്ട് ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ സംസ്കാരം നടത്തും. അയിഷ ഇരട്ട സഹോദരിയാണ്. എട്ടാം ക്ലാസുകാരി മറിയം ഇളയ സഹോദരിയാണ്.

അദ്ധ്യാപകരുടെ പീഡനംഅദ്ധ്യാപകരുടെ പീഡനമാണ് മിടുക്കിയായ ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നൈയിലെത്തിയ കുടുംബസുഹൃത്തുക്കളോട് ഫാത്തിമയുടെ സഹപാഠികളാണ് ഇക്കാര്യം വെളിപ്പെടുത്തിയക്. മുസ്ലീം സമുദായാംഗമായ ഫാത്തിമയ്ക്ക് അദ്ധ്യാപകർ ബോധപൂർവം ഇന്റേണൽ മാർക്ക് കുറച്ചെന്നാണ് വിവരം. ചില വിദ്യാർത്ഥികൾ ജാതീയമായ പീഡനത്തിന് ഇരയാകുന്നതായും സഹപാഠികൾ വ്യക്തമാക്കി. ഇക്കൊല്ലം മാത്രം മദ്രാസ് ഐ.ഐ.ടിയിൽ മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു.

Top