പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പാരയായത് സ്വന്തം നേതാക്കള്‍..? മുന്‍ യുവമോര്‍ച്ച നേതാവിന്റെ ആരോപണം ഇങ്ങനെ

പത്തനംതിട്ട പാര്‍ലമെന്റില്‍ ബിജെപിയുടെ വിജയത്തെ തടയുന്ന ഘടകങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന മുന്‍ യുവമോര്‍ച്ച നേതാവ് രംഗത്ത്. കെ സുരേന്ദ്രന്റെ വിജയത്തെ തടയാന്‍ ജില്ല നേതൃത്വം ഒന്നടങ്കം ശ്രമിച്ചെന്നാണ് സിബി സാം തോട്ടത്തിലിന്റെ ആരോപണം. ഈ നീക്കത്തിന് പിന്നില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെയാണെന്നും തന്റെ പേസ്ബുക്ക് പോസിറ്റില്‍ സിബി പറയുന്നു.

ഈ പിള്ള ഒരു നല്ല നടനാണ് , സ്വന്തം ഗ്രൂപ്പ് നേതാക്കന്‍മാരോട് പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞിട്ട് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ ബിജെപിക്ക് കിട്ടെണ്ട വോട്ടുകള്‍ കോണ്‍ഗ്രസിന് പോയി എന്ന് പ്രസ്ഥാവന ഇറക്കിയിരിക്കുന്നു. പിള്ളെച്ചോ പത്തനംതിട്ടയിലെ ജില്ല നേതൃത്വം ഒന്നടങ്കം കോണ്‍ഗ്രസിനല്ലേ വോട്ട് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലയില്‍ വിരളില്‍ എണ്ണാവുന്ന മുരളിധരന്‍ ഗ്രൂപ്പുകാരെ മാത്രം തെരഞ്ഞെടുപ്പ് ഗോധയില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞൊള്ളു. പിന്നെ ഇതൊക്കെ പറയാന്‍ ഞാന്‍ ആരാണ് എന്ന് ചോദിച്ചാല്‍ പത്തനംതിട്ടയിലെ ഒരോ ബിജെപി നേതാവിനെയും പേര് എടുത്തു പറയാന്‍ കഴിയുന്ന ആള്‍ തന്നെയാണ് ഞാന്‍, കഴിഞ്ഞ കാലങ്ങളില്‍ നിങ്ങളില്‍ ഒരാളായിരുന്നു ഞാനും. ജില്ലയിലെ പ്രമൂഖരായ കൃഷ്ണദാസ് ഗ്രൂപ്പുകാര്‍ സുരേന്ദ്രന്‍ ജയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കണ്ട വരും എന്ന തോന്നലുക്കാര്‍ ആയിരുന്നു, സുരേന്ദ്രന്‍ ഇങ്ങോട്ട് പണിതരുന്നതിനെ മുന്‍പ് അങ്ങോട്ട് പണി നല്‍കുക എന്ന ശത്രു സംഹാര തത്വം അവര്‍ ഉപയോഗിച്ചു. പക്ഷെ ഇതില്‍ ചില ഗ്രൂപ്പ് മനേജര്‍മാര്‍ ഈ തക്കം നോക്കി, ആന്റോയുടെ കൈയില്‍ നിന്ന് നല്ല കനം ഉള്ള കിഴിയും മേടിച്ചു. പക്ഷേ പത്തനംതിട്ടയിലെ ജനങ്ങള്‍ നിങ്ങളുടെ ഈ വോട്ട് കച്ചവട സാധ്യത മുന്‍കൂടി മനസിലാക്കി അവര്‍ തെരഞ്ഞെടുപ്പില്‍ ഹൃദയപക്ഷത്തോട് ഒപ്പം നിന്നു.

Top