എട്ടിന്റെ പണി വിക്കിപിഡിയയിലും ബിജെപി നേതാവ് സുരേന്ദ്രന്‍ ഉള്ളിസുരയായി |

കൊച്ചി :ഇങ്ങനയും പണികിട്ടി പേരെടുക്കാം .ബിജെപി നേതാവിനെ കളിയാക്കി വിളിക്കുന്ന പേരായ ഉള്ളി സുര എന്നത് വിക്കി പീഡിയയിലും .സോഷ്യല്‍ മീഡിയായില്‍ ഏറ്റവുമധികം വിവാദത്തില്‍പ്പെടുന്ന നേതാവായി സുരേന്ദ്രന്‍ മാറിക്കഴിഞ്ഞു. വിക്കിപീഡിയായിലും സുരേന്ദ്രനെ വിടാനുള്ള ഉദ്യേശമില്ലെന്നു വേണം പറയാന്‍. ഇത്തവണ സുരേന്ദ്രന് പണികിട്ടിയതും വിക്കിപീഡിയ പേജിലാണ്. ulli suraസുരേന്ദ്രന്‍ എന്ന പേരിന്റെ ബ്രാക്കറ്റില്‍ ഉള്ളിസുരയെന്ന് എഴുതിചേര്‍ത്താണ് ആഘോഷിച്ചത്. സോഷ്യല്‍ മിഡിയ കളിയാക്കി വിളിക്കുന്ന പേരാണ് ഉള്ളിസുരയെന്നത്. തീര്‍ന്നില്ല, നിലവിലുണ്ടായിരുന്ന ചിത്രം മാറ്റി സുരേന്ദ്രന്‍ ബീഫ് കഴിക്കുന്ന ചിത്രവൂം പോസ്റ്റു ചെയ്തു. പിന്നീട് ഇത് എടുത്ത് മാറ്റി പഴയതുപോലെ ആക്കിയിട്ടുണ്ട്. മാത്രമല്ല സുരേന്ദ്രനെ ഉള്ളിസുരയാക്കിയ പേജിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Top