കറ തീര്‍ന്ന വിഷമാണെന്ന് പറഞ്ഞ ചുംബനസമര നായികയ്ക്ക് പണ്ഡിറ്റിന്റെ മറുപടി രസകരം

കൊച്ചി: സന്തോഷ് പണ്ഡിറ്റ് കറ തീര്‍ന്ന വിഷമാണെന്നാണ് ചുംബനസമര നായിക രശ്മി നായര്‍ പറഞ്ഞത്. ഇതിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. അവര്‍ക്ക് അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അതൊരു തെറ്റായി തോന്നുന്നില്ല. എന്തു കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇത്തരം കാര്യങ്ങളോടു പ്രതികരിക്കുന്നില്ല, ചിരിച്ചു തള്ളുന്നുയെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ അഭിമുഖം. ഓരോ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അയാള്‍ ശ്രമിക്കുന്നു എബി തരകന്‍ പിടിച്ചു കുരുക്കുന്നു. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്.

പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം?
പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.

അപ്പൊ എ.ആര്‍ റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ?
അയാള്‍ മുസ്ലിം പുരോഹിതന്‍ ഫത്വ ഇറക്കിയിട്ട് മിണ്ടിയില്ല ഇപ്പൊ കര്‍ണാടകയില്‍ ഒരു ജേര്‍ണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു.
എബി : മരിച്ചതല്ല കൊല്ലപ്പെട്ടു.

ബീഫിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അത് പശുവിനെ മോഷ്ടിച്ചപ്പോള്‍ ആണ് കൊന്നത് എന്നാണു ഞാന്‍ കേട്ടത്.

എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. മുമ്പ് ഏറെ പരിഹസിക്കപ്പെട്ട സിനിമാ താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ ഇന്ന് നിരവധി ആരാധകരാണ് സന്തോഷ് പണ്ഡിറ്റിനുള്ളത്. സിനിമയേക്കാള്‍ വ്യക്തി ജീവിതത്തില്‍ സന്തോഷ് പണ്ഡിറ്റ് എടുക്കുന്ന നിലപാടുകള്‍ക്കാണ് താരത്തിന് ആരാധകര്‍ പിന്തുണയര്‍പ്പിക്കുന്നത്

മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെ മെയിന്‍ സ്ട്രീം ഇന്‍ഡസ്ട്രിയിലും സന്തോഷ് കാലെടുത്ത് വെച്ചിരിക്കുകയാണ്. നേരത്തെ ഓണത്തിന് അട്ടപ്പാടിയിലെ ആദിവാസി ജനങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റ് അരിയും ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. മാത്രമല്ല നഴ്‌സ് സമരത്തിനുള്‍പ്പടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ നിലപാടെടുക്കുകയും രംഗത്തിറങ്ങുകയും ചെയ്ത പണ്ഡിറ്റ് തനിക്ക് ലഭിക്കുന്ന പ്രതിഫലം നിരവധി സാമൂഹ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

Top