ഉണ്ണി മുകുന്ദന് പിന്തുണയുമായി രശ്മി നായര്‍. ഇതൊന്നും ഇതിനകത്ത് വരുന്നില്ലല്ലോ അല്ലേ…അനുവാദമില്ലാതെ ചോദ്യവുമായി ക്യാമറ ഓണ്‍ ചെയ്ത് വയ്ക്കുന്നത് ഗുണ്ടായിസം

കൊച്ചി:നടന്‍ ഉണ്ണി മുകുന്ദനും പ്രമുഖ ചാനല്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി രശ്മി ആര്‍. നായര്‍. നടന്‍ ആരാപണവിധേയനായ ലൈംഗിക പീഡനക്കേസിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ ചാനല്‍ പ്രവര്‍ത്തകരെ നടനും സംഘവും മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ദൃശ്യങ്ങള്‍ അനുവാദമില്ലാതെ സംപ്രേക്ഷണം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും ഉണ്ണി മുകുന്ദനും സംഘവും മര്‍ദ്ദിച്ചുവെന്നാണ് ചാനല്‍ പ്രവര്‍ത്തകരുടെ ആരോപണം.

എന്നാല്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന ഉറപ്പില്‍ അനുവാദമില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തെ പരിഹാസ കഥാപാത്രമാക്കിയതെന്ന് രശ്മി ഓര്‍മ്മിപ്പിക്കുന്നു. സ്വകാര്യ ഇടത്തില്‍ വലിഞ്ഞു കയറി അനുവാദമില്ലാതെ ചോദ്യവുമായി ക്യാമറ ഓണ്‍ ചെയ്ത് വയ്ക്കുന്നത് ഗുണ്ടായിസം തന്നെയാണെന്നും രശ്മി കൂട്ടിച്ചേര്‍ത്തു.അനുവാദമില്ലാതെ സംപ്രേക്ഷണം ചെയില്ല എന്ന ഉറപ്പില്‍ മാതൃഭൂമി അറിയാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആണ് കണ്ണന്താനത്തിന്റെ ഭാര്യയെ കേരളത്തില്‍ ഒരു പരിഹാസ കഥാപാത്രമാക്കി മാറ്റിയത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ ഇടത്തില്‍ വലിഞ്ഞു കയറി അനുവാദമില്ലാത്ത ചോദ്യവുമായി ക്യാമറ ഓണ്‍ ചെയ്തു വെയ്ക്കുന്നത്ഗുണ്ടായിസം തന്നെയാണ്. തനിക്കു പൊതുസമൂഹത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്ത ഒരു ദൃശ്യം ഏതു തൊഴിലിനും വേണ്ട സത്യസന്ധത ധാര്‍മികത നീതിബോധം എന്നിവ കേരളത്തില്‍ ഏറ്റവും കുറഞ്ഞ തൊഴിലാളികള്‍ ആയ മാധ്യമക്കാരുടെ കൈവശം കൊടുത്തുവിടാന്‍ സൌകര്യമില്ല എന്ന് പറയുന്നത് തികച്ചും ന്യായമായ കാര്യമാണ് . സ്വകാര്യത മൌലീക അവകാശമായ ഒരു രാജ്യത്ത് പൊതുസമൂഹത്തിനു സ്വീകരിക്കാവുന്ന മാതൃകയാണ് ഈ വിഷയത്തില്‍ ഉണ്ണിമുകുന്ദന്റെ പ്രവര്‍ത്തി.

Top