എലിപ്പനി പ്രതിരോധം: ആർപ്പൂക്കരയി മരുന്നു വിതരണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ആർപ്പൂക്കര: എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഡോക്‌സി കോർണർ ആർപ്പൂക്കര പഞ്ചായത്തിൽ ആരംഭിച്ചു. ചൂരത്ര പാടശേഖര സെക്രട്ടറി സണ്ണിക്ക് മരുന്ന് നൽകി പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ ജോസ്, വാർഡ് മെമ്പർ കെ കെ ഹരികുട്ടൻ, മെഡിക്കൽ ഓഫീസർ ഡോ റോസിലിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സി അനൂപ് കുമാർ, വോയ്സ് ഓഫ് ആർപ്പൂക്കര പ്രതിനിധി അഡ്വ സിന്ധു എന്നിവർ പ്രസംഗിച്ചു.

Top