ഡല്‍ഹിയില്‍ മലയാളികളുടെ ക്രിസ്ത്യന്‍ പള്ളിയില്‍ കൂട്ടത്തല്ല്; സ്ത്രീകളും പുരുഷന്‍മാരും അടിയോടടി; എല്ലാത്തിനും സാക്ഷിയായി വികാരിയും

ന്യൂഡല്‍ഹി: നിന്റെ പിതാവിന്റെ ആലയം പരിശുദ്ധമാണ്…..മിക്ക ക്രിസ്ത്യാല്‍ ദേവാലയങ്ങളിലെ വാതിലിനുമുന്നില്‍ ഈ ബൈബിള്‍ വചനം കാണാം. പാദരക്ഷകള്‍ ഉപയോഗിക്കുന്നത് വിലക്കികൊണ്ടുള്ളതാണ് ഈ വാചകങ്ങള്‍…അത്രയും പരിശുദ്ധമായി കാണുന്ന പള്ളിയില്‍ കൂട്ടത്തല്ല് നടത്തിയാലോ..ഡല്‍ഹിയിലെ മലയാളികളുടെ പളളിയിലാണ് എല്ലാ ക്രിസ്ത്യാനികള്‍ക്കും മാനക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്…പള്ളിയുടെ മുകളില്‍ പുതിയ മുറി പണിയുന്നതിനെ ചൊല്ലിയും അതല്ല സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവത്തിലുമാണ് തല്ലെന്നാണ് വാദം

ഈ മാസം 20ാം തീയ്യതി നടന്ന കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുകയായിരുന്നു. സംഭവ ദിവസം ദിവ്യബലിയ്ക്ക് ശേഷം നടന്ന ഇടവകയോഗത്തിന്റ സമയത്താണ് അടി പൊട്ടിയത്. പുറത്തുവന്ന വീഡിയോയില്‍ ഒരു വശത്ത് ഒരാള്‍ കെട്ടിടംപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈദികനോട് സംസാരിക്കുന്നതാണ് കാണുന്നത്. ഇങ്ങനെ സംസാരം തുടരുമ്പോള്‍ തന്നെ പള്ളിക്കത് വലിയ ബഹളം തുടങ്ങുകയും അത് കൂട്ടത്തലിലേയ്ക്ക് മാറുകയുമായിരുന്നു. ഈ സമയത്തൊക്കെ എല്ലാത്തിനും സാക്ഷിയായി വൈദികനുമുണ്ട്.് ഇതിനിടയില്‍ ഒരു സ്ത്രീ പോലീസിനെയും വിളിക്കുന്നതും കാണാം..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സ്ത്രീയെ അപമാനിച്ചു എന്നാരോപിച്ച് നടന്ന സംഘര്‍ഷമെന്നാണ് ഇവിടുത്തെ ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നു. ഒരു പച്ച ചുരിദാര്‍ ഇട്ട സ്ത്രീ ക്ഷുഭിതയായ സംസാരിക്കുന്നത് അടക്കം വീഡിയോയിലുണ്ട്. ഇതിനിടെ പ്രശ്നം ശമിപ്പിക്കാന്‍ ഇടപെടുന്നവരെയും വീഡിയോയില്‍ കാണാം.

സംഘര്‍ഷം നടക്കുമ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം ഏതാണ്ട് അമ്പതോളം പേര്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍, വൈദിക മന്ദിര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവര്‍ക്കാണ് മര്‍ദ്ദനം ഉണ്ടായതെന്നും ആല്‍മായ ശുശ്രൂഷകനും സെക്രട്ടറിയും ട്രസ്റ്റിയും ചേര്‍ന്നുള്ള ആസൂത്രണമാണെന്ന വാദവും ഒരു വശത്തുണ്ട്.

സംഘര്‍ഷത്തില്‍ കൂട്ടത്തല്ലിനിടെയില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്ക് പറ്റി. കൂടാതെ, ഒരു ഇടവക കമ്മിറ്റി മെംബര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഗുഡുഗാവിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സതേടിയിരുന്നു. അതിനിടെ കഴിഞ്ഞ നാലുവര്‍ഷമായി ഇടവകയെയും ബിഷപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തതെന്നുമുള്ള വാദം കൂടി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. പള്ളി ഭരണ സമിതിയുമായുണ്ട് തര്‍ക്കങ്ങളില്‍ ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിലും വ്യക്തമാകുന്നത്. എന്തായാലും മാര്‍ത്തോമാ സഭയ്ക്കും ഡല്‍ഹിയിലെ മലയാളികള്‍ക്കും മാനക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.

https://youtu.be/1GUjJpQqwvQ

Top