രാമലീലയുടെ വിജയം അറിഞ്ഞ് ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്

ഏറെ പ്രതീക്ഷയോടെ ദിലീപ് കാത്തിരുന്ന സിനിമ ആയിരുന്നു രാമലീല. എന്നാല്‍ ആ സിനിമയുടെ റിലീസ് നീണ്ടുനീണ്ടു പോവുകയായിരുന്നു. ദിലീപ് ജയിലില്‍ ആയതുകൊണ്ട് സിനിമ പുറത്തിറക്കിയാല്‍ പരാജയപ്പെടുമോ എന്ന പേടിയില്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ സിനിമ പുറത്തിറങ്ങി. പേടിച്ചതൊന്നും സംഭവിച്ചില്ല. ആരാധകര്‍ സിനിമയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ ആലുവ സബ്ജയിലില്‍ ആയിരുന്നു ദിലീപ്. ജാമ്യത്തിന്റെ അവസാന പ്രതീക്ഷകളും അസ്തമിച്ചപ്പോഴാണ് രാമലീലയുടെ വിജയവാര്‍ത്ത ദിലീപിനടുത്തേക്ക് എത്തുന്നത്. ആ വാര്‍ത്ത എത്തിച്ചവര്‍ക്കും ഉണ്ട് പ്രത്യേകത. രാജ്യത്താകമാനം 191 തീയേറ്ററുകളില്‍ ആണ് രാമലീല റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രം 129 തീയേറ്ററുകളില്‍. അതിരാവിലെ തന്നെ പല തീയേറ്ററുകളിലും ഷോ തുടങ്ങിയിരുന്നു. കേരളത്തില്‍ രാമലീലയുടെ ആദ്യ ഷോ തുടങ്ങുമ്പോള്‍ ദിലീപ് ജയിലഴിക്കുള്ളിലാണ്. ഏറെ പ്രതക്ഷിച്ച സിനിമയുടെ വിധി അറിയാന്‍ കാത്തിരിക്കുകയായിരുന്നു ദിലീപ്. സിനിമയുടെ വിജയം ദിലീപിനെ അറിയിക്കാന്‍ മൂന്ന് പേരാണ് ജയിലില്‍ എത്തിയത്. സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പിന്നെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ ജേക്കബ്.

സിനിമയുടെ വിജയ വാര്‍ത്ത അറിഞ്ഞ് ദിലീപ് പൊട്ടിക്കരയുകയായിരുന്നു എന്നാണ് ജയില്‍ സന്ദര്‍ശിച്ചവര്‍ പുറത്ത് വിടുന്ന വിവരം. വികാരാധീനനായിരുന്നു ദിലീപ്. മറ്റൊന്നും ദിലീപ് തന്നെ കാണാനെത്തിയ ടോമിച്ചന്‍ മുളകുപാടത്തിനോടോ അരുണ്‍ ഗോപിയോടോ പറഞ്ഞില്ല. രാമലീലയുടെ റിലീസിന് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങാന്‍ ഏറെ ആഗ്രഹിച്ചതായിരുന്നു ദിലീപ്. അതിന് വേണ്ടിയായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top