ഉറൂസിന് ഇറച്ചി വിളമ്പിയത് കലാപ ശ്രമമെന്ന് യുപി പോലീസ്; ബിജെപി എംഎൽഎയുടെ പരാതിയിൽ മുസ്ലീങ്ങൾക്കെതിരെ കേസ്

ലക്‌നൗ: ഉത്തർ പ്രദേശ് സർക്കാർ മുസ്ലീം വിരുദ്ധ നടപടികൾ തുടരുകയാണ്. വർഷങ്ങളായി നടത്തി വന്നിരുന്ന ഉറൂസില്‍ (മത ചടങ്ങ്‌) ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സസ്യേതര ബിരിയാണി വിളമ്പി എന്ന കുറ്റത്തിന്  മുസ്ലിം വിഭാഗത്തിൽപ്പെട്ട 23 പേർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തിരിക്കുകയാണ് പോലീസ്.

ഓഗസ്റ്റ് 31ന് നടന്ന ചടങ്ങിലാണ് ബിരിയാണി വിളമ്പിയത്. ബി.ജെ.പി എം.എള്‍.എ ബ്രിജ്ഭൂഷണ്‍ രജ്പുത് ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടുകാരന്‍ നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മഹോബയില്‍ നടന്ന ചടങ്ങിൻ്റെ പേരിലാണ് മുസ്ലീംങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തത്. മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗ്രാമീണര്‍ തന്നോട് പരാതിപ്പെട്ടെന്നും എം.എല്‍.എ അറിയിച്ചു. അതേസമയം പരിപാടിക്ക് സസ്യേതര ബിരിയാണി ആണോ വിളമ്പിയത് എന്ന കാര്യം സ്ഥിതീകരിച്ചിട്ടില്ലെന്ന് എസ്.പി സ്വാമിനാഥ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, പരാതി നല്‍കിയ രാജ്കുമാര്‍ റൈയ്ക്ക്‌വാര്‍ എന്ന വ്യക്തി പരാതി പിന്‍വലിക്കാന്‍ ത്യയാറായെന്നും ബി.ജെ.പി എം.എല്‍.എയുടെ നിര്‍ബന്ധപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓഗസ്റ്റ് 31 ന് ചര്‍ക്കാരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഉറൂസ് പരിപാടി നടന്നത്. പീര്‍ ഷേയ്ക്ക് ബാബ സ്വാലത്ത് വില്ലേജിലെ മുസ്ലീം നിവാസികള്‍ കഴിഞ്ഞ ആറുവര്‍ഷമായി സംഘടിപ്പിക്കുന്ന ചടങ്ങാണ് ഉറൂസ്.

11 ഗ്രാമത്തില്‍ നിന്നുള്ള 10000 പേരാണ് ഇത്തവണ ഉറൂസിന് പങ്കെടുത്തത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ ബിരിയാണിയില്‍ നിന്നും ഇറച്ചി ലഭിച്ചെന്നാരോപ്പിച്ച് രംഗത്തെത്തി. അതേസമയം ഹിന്ദു വിഭാഗക്കാര്‍ക്ക് അറിയാതെയാണ് ഭക്ഷണം വിളമ്പിയതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുവെന്നും സംഘാടകര്‍ അറിയിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഐ.പി.സി 153 എ, 420, 295 എ, 506 വകുപ്പ് പ്രകാരമാണ്.

Top