കൊല്ലം: നൂറോളം പേരുടെ ജീവനെടുത്ത പറവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ക്ഷേത്രത്തിലെ കമ്പക്കെട്ടില്‍ തീപടര്‍ന്നാണ് അപകടം ഉണ്ടായത്. മൂന്നോറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ജനലക്ഷങ്ങള്‍ തിക്കിത്തിരക്കിയാണ് വെട്ടിക്കെട്ട് കണ്ടത്. അപകടം നടക്കുമ്പോള്‍ ഭക്ത ജനലക്ഷങ്ങള്‍ക്ക് രക്ഷപ്പെട്ട് ഓടാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
WATCH: Moment when fire broke at Puttingal temple fire in Kollam (Kerala) due to fireworks display, 75 dead.https://t.co/xXtBnZkgWX
— ANI (@ANI_news) April 10, 2016
സംഭവ സ്ഥലത്ത് ജനപ്രതിനിധികളും മന്ത്രിമാരും സന്ദര്‍ശനം നടത്തി. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി അല്‍പ്പസമയത്തിനകം തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ പ്രധാനമന്ത്രി മോദിയും അനുശോചനം അറിയിച്ചു. ഇത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.