വനിതാ ജീവനക്കാരെ ശല്യം ചെയ്തു; ജോലിയില്‍ നിന്നു പിരിച്ചു വിട്ടയാള്‍ ഓഫിസിനു തീ വച്ചു

പുനെ: വനിതാ ജീവനക്കാരെ ശല്യം ചെയ്തതിന് പുറത്താക്കിയയാള്‍ പ്രതികാരമായി ഓഫീസിന് തീ വെച്ചു. ബിപിഒ സ്ഥാപനമാണ് അഗ്‌നിക്കിരയാക്കിയത്. സ്ഥാപനഉടമയായ സച്ചിന്‍ കാംബ്ലിയുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അബ്ദുള്‍ ഷെയ്ഖ്, നബി നദാഫ് എന്നിവരാണ് അറസ്റ്റിലായത്. ബന്ധുക്കളായ ഇരുവരും ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഓഫീസുകളില്‍ അറ്റന്‍ഡര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ സ്ഥിരമായി വനിതാ ജീവനക്കാരെ ശല്യപ്പെടുത്തുന്നതായി പരാതി ലഭിച്ചതോടെ അബ്ദുള്‍ ഷെയ്ഖിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച ബിപിഒയിലെ ജീവനക്കാര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഓഫീസിലെത്തിയവരാണ് തീപിടുത്തം നടന്നതായി കണ്ടെത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇരുവരും ചേര്‍ന്ന് ഓഫീസിന് തീ കൊളുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.

Top