ചാരിറ്റി പ്രവര്‍ത്തനം നിർത്തിയ ഫിറോസ് വീണ്ടും വന്നു !!പുതിയ രൂപത്തിൽ ബിസിനസുമായി !!

ഫിറോസ് കുമ്മുപുറത്തിൽ പുതിയ രൂപത്തിലുള്ള ബിസിനസ് ചാരിറ്റിയുമായി വന്നു .പുതിയ പ്രോഡക്ടുമായി അശരണരെ സഹായിക്കാന്‍ എത്തുകയാണ് ഫിറോസ്. പെര്‍ഫ്യൂമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. മെഹ്റാന്‍ ട്രേഡിങ്ങിന്റെ പേരിലുള്ളതാണ് എഫ്കെ പെര്‍ഫ്യൂസ്. ഫിറോസ് കുന്നുംപറമ്പിലിന്റെ പേരില്‍ ദ് സോഷ്യല്‍, റെഡ് മിറാക്കിള്‍, ഇന്റന്‍സോ, ബ്ലാക്ക് ഊദ്, റിയോണ, ഡോളര്‍, നോവ, അമോറെത് എന്നിങ്ങനെ 8 തരം സുഗന്ധദ്രവ്യങ്ങളാണ് പുറത്തിറക്കിയത്. യുഎഇയില്‍ നിര്‍മ്മിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ സാധാരണക്കാര്‍ക്കും വാങ്ങിക്കാവുന്ന മിതമായ നിരക്കില്‍ ലഭ്യമാകും. ലാഭത്തിന്റെ 25% ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നല്‍കും. അങ്ങനെ അശരണരെ സഹായിക്കാന്‍ പുതു മോഡല്‍ അവതരിപ്പിക്കുകയാണ് ഫിറോസ്.

Top