ചാരിറ്റി കൊള്ളയുടെയും, തട്ടിപ്പിന്റെയും കഥകൾ അന്വേഷണ വിധേയമാക്കണം.സിംഗിൾ ട്രാന്സാക്ഷനായി 60 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയത് ദുരൂഹത!

കൊച്ചി: ചാരിറ്റി കൊള്ളയുടെയും, തട്ടിപ്പിന്റെയും കഥകൾ അന്വേഷണ വിധേയമാക്കണം.സിംഗിൾ ട്രാന്സാക്ഷനായി 60 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയത് ദുരൂഹതഎന്നും പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന ഫെയ്‌സ്ബുക്കിൽ കുറിച്ചു.ചാരിറ്റി അസോസിയേഷൻ എന്ന പേരിൽ ഒരു ഓർഗനൈസ്ഡ് ബിസ്നസ്സ് ഗ്രൂപ്പുതന്നെ രൂപപ്പെട്ടിട്ടുണ്ട് നമ്മുടെ നാട്ടിൽ. അതിനുള്ളിൽ പടത്തലവനാകാൻ നടക്കുന്ന കിടമത്സരമാണ് പലപ്പോഴും ഈ പണം തട്ടിപ്പിന്റെയും, സ്ത്രീ ചൂഷണങ്ങളുടെയും യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നത്.എന്നാൽ 80 ലക്ഷം മാറ്റിവെച്ച് ബാക്കിയുള്ള തുക പ്രതികൾക്ക് കൈമാറണമെന്നു ഫിറോസ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നും ശ്രീജിത്ത് കുറിക്കുന്നു .
പോസ്റ്റ് പൂർണ്ണമായി :

ചാരിറ്റി കൊള്ളയുടെയും, തട്ടിപ്പിന്റെയും കഥകൾ അന്വേഷണ വിധേയമാക്കണം. സാജൻ കേച്ചേരി, ഫിറോസ് കുന്നമ്പറമ്പിൽ തുടങ്ങി നാല് നെന്മ മെരങ്ങൾക്കെതിരെ ജാമ്യമില്ലാത്ത “ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ “എന്ന IPC 383 വകുപ്പും, 511, 34 എന്നീ വകുപ്പുളും ചാർജ്ജ് ചെയ്താണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അമ്മയുടെ ചികിത്സയ്ക്കായി വർഷ എന്ന യുവതിയുടെ അക്കൗണ്ടിൽ സമാഹരിച്ച 1 കോടി 35 ലക്ഷം രൂപയാണ് പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിസ്ഥാനത്തുള്ളവർ ആദ്യമായല്ല ഇത്തരം ഇടപാടുകൾ നടത്തിയത് എന്ന് അവർതന്നെ ആവർത്തിച്ച് പറയാറുണ്ട്. രോഗികളുമായി നിയമവിരുദ്ധ കരാറിൽ ഏർപ്പെട്ട ശേഷം ബ്ളാങ്ക് ചെക്കുകളും, പ്രോമിസറി നോട്ടുകളും, ബ്ളാങ്ക് സ്റ്റാമ്പ്‌ പേപ്പറുകളും ഒപ്പിട്ട് മേടിച്ച് കോടികൾ കമ്മീഷൻ പറ്റുകയാണ്‌ ഓൺലൈൻ ചാരിറ്റിക്കാരുടെ പതിവ് പരിപാടി. എന്നാൽ അക്കൗണ്ടിൽ വന്ന പണം കമ്മീഷനായി നൽകാൻ വർഷ തയാറാകാത്തതോടെയാണ് പരാതിക്കാരിയെയും കുടുംബത്തെയും പ്രതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.

എന്നാൽ 80 ലക്ഷം മാറ്റിവെച്ച് ബാക്കിയുള്ള തുക പ്രതികൾക്ക് കൈമാറണമെന്നു ഫിറോസ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പതിവ് പോലെ വർഷയിൽ നിന്നും ബ്ളാങ്ക് ചെക്കുകൾ മേടിക്കാതിരുന്നതാണ് ചാരിറ്റി തട്ടിപ്പുകാർക്ക് വിനയായത്.

കൂടാതെ സിംഗിൾ ട്രാന്സാക്ഷനായി 60 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയെന്നുള്ള പ്രതികളിൽ ഒരാളുടെ വെളിപ്പെടുത്തലും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ഫിറോസ് ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരെ ഒരിക്കലും ആരും സംശയിക്കില്ലായിരുന്നു, ഈ വെട്ടുക്കിളി കൂട്ടങ്ങൾ അവരെ വാഴ്ത്തിപ്പാടി ദൈവങ്ങളായി പ്രതിഷ്ഠിച്ചില്ലായിരുന്നുവെങ്കിൽ….!
നിയമവിരുദ്ധത ചൂണ്ടിക്കാണിക്കുന്നവരെ മണംപിടിച്ചെത്തുന്ന വെട്ടുകിളികൾ ആക്രമണങ്ങളും പൊങ്കാലകളും വ്യക്തിഹത്യയും നടത്തിയില്ലായിരുന്നുവെങ്കിൽ !

മതം, മനുഷ്യത്വം, ദയനീയത, രോഗം, നിസ്സഹായത തുടങ്ങിയ ജനങ്ങളുടെ വൈകാരികമായ അവസ്ഥകളെ മുൻ നിർത്തിയുള്ള ആൾക്കൂട്ട മുതലെടുപ്പും, ആൾക്കൂട്ട ആക്രമണങ്ങളും, നിയമവിരുദ്ധ പ്രവർത്തികളും തത്കാലം അംഗീകരിക്കാൻ സാധ്യമല്ല !

നന്മയെ മറയാക്കിയാൽ എന്തുമാകാമെന്ന സന്ദേശം കണ്ടുവളരുന്ന ഒരു തലമുറ നമുക്ക് മുൻപിലുണ്ട്. ചുരുങ്ങിയപക്ഷം ആ തലമുറയ്‌ക്കെങ്കിലും ആൾക്കൂട്ട പൊതു ബോധത്തിനുമപ്പുറം നിയമവാഴ്ചയുള്ള നാടാണിതെന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കാൻ ഓൺലൈൻ ചാരിറ്റി തട്ടിപ്പുകളെ തുറന്നു കാണിച്ചേ മതിയാകൂ….

ഉപ്പുതിന്നവർ മാത്രം വെള്ളം കുടിക്കട്ടെ, ഇനി ഉപ്പ് തിന്നാൻ ഉദ്ദേശിച്ചിരുന്നവർ വെള്ളംകുടി ഓർത്ത് പിൻമാറട്ടെ !

ചാരിറ്റി അസോസിയേഷൻ എന്ന പേരിൽ ഒരു ഓർഗനൈസ്ഡ് ബിസ്നസ്സ് ഗ്രൂപ്പുതന്നെ രൂപപ്പെട്ടിട്ടുണ്ട് നമ്മുടെ നാട്ടിൽ. അതിനുള്ളിൽ പടത്തലവനാകാൻ നടക്കുന്ന കിടമത്സരമാണ് പലപ്പോഴും ഈ പണം തട്ടിപ്പിന്റെയും, സ്ത്രീ ചൂഷണങ്ങളുടെയും യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നത്.

ചികിത്സയ്ക്കായി എന്ന പേരിലുള്ള വ്യാപകമായ സോഷ്യൽ മീഡിയ ചാരിറ്റികളുടെ പിന്നിൽ ഹോസ്പിറ്റൽ കോർപ്പറേറ്റ് മാഫിയകളാണ് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. സേവനസന്നദ്ധരെ വച്ച് അവർ മുതലെടുക്കാനുള്ള സാധ്യതയും തള്ളികളളയാനാവില്ല. ലൈവ്‌ വീഡിയോചാരിറ്റികളിലെ എല്ലാ അസുഖങ്ങൾക്കും അര കോടിയിലധികമാണ് ആവശ്യമായിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചവരുടെ പിന്നീടുളള ജീവിതം ആരെങ്കിലും വാർത്തയാക്കുകയോ, തത്സമയ സംപ്രേക്ഷണമോ നടത്താറില്ല.? സത്യസന്ധയ്ക്ക് വിലകുറഞ്ഞുവരുന്ന സാമൂഹിക ചുറ്റുപാടിൽ ചാരിറ്റിയാണ് ഏറ്റവും വിശ്വാസനീയമായൊരു തട്ടിപ്പ് മാർഗ്ഗം. പാവങ്ങളുടെ പടത്തലവനൊക്കെ ഈ മാലയിലെ ഓരോ മുത്തുകൾ മാത്രം. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കണം…

@അഡ്വ ശ്രീജിത്ത് പെരുമന

Top