ഫിറോസ് തോറ്റു എന്ന് ഉറപ്പിക്കേണ്ടി വരും.അവിഹിത ബന്ധത്തിന്റെ ഓഡിയോ;വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: തവനൂരില്‍ രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ച കെടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ആണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.അതിനിടെ ഫിറോസ് കുന്നുംപറമ്പിലിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു സ്വകാര്യ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി. പരാജയ ഭീതി മൂലം തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഫിറോസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ഇല്ലാക്കഥകൾ പടച്ചുവിടുകയാണ്. അതുപോലെ പല രീതിയിലും എഡിറ്റ് ചെയ്ത ഒരു വോയിസ് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശമായ ഒരു പ്രവണതയാണത്, ഫിറോസ് പ്രതികരിച്ചു.

പോളിങ് ബൂത്തിലേക്ക് പോകാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ എനിക്കെതിരെ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സൈബർ ഗ്രൂപ്പും അപവാദ പ്രചരണങ്ങൾ നടത്തുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഇല്ലാക്കഥകൾ പടച്ചുവിടുകയാണ്. അതുപോലെ പല രീതിയിലും എഡിറ്റ് ചെയ്ത ഒരു വോയിസ് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശമായ ഒരു പ്രവണതയാണത്. ഒരിക്കലും അത് ചെയ്യാൻ പാടില്ല. കഴിഞ്ഞ ആറ് വർഷമായി സോഷ്യൽ മീഡിയയിലൂടെ ഞാൻ ചെയ്യുന്ന പ്രവർത്തനം നിങ്ങൾക്ക് അറിയാം. പാവപ്പെട്ടവരെ സഹായിക്കുന്നതിനിടയിൽ എനിക്ക് കിട്ടിയ ഒരു അവസരമായാണ് ഈ സ്ഥാനാർത്ഥിത്വത്തെ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സ്ഥാനാർത്ഥിയായതിന്റെ പേരിൽ എന്നെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ഫിറോസ് കുന്നുംപറമ്പിൽ പെണ്ണുപിടിയനാണെന്ന് പ്രചരിപ്പിക്കുന്നത് എന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ കഴിയൂ. ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. എന്റെ ഉമ്മയും ഭാര്യയുമൊക്കെ വിളിച്ച് കരഞ്ഞുകൊണ്ടിരിക്കുകയാണ്. വ്യക്തിപരമായി ഇങ്ങനെ ആക്രമിക്കരുതെന്നു മാത്രമാണ് അപേക്ഷ.” ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ഫിറോസിന് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തരത്തിലായിരുന്നു ആ ഓഡിയോ. ഇതിനെതിരെ വൈകാരികമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍.തനിക്കെതിരെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഫിറോസിന്റെ ആക്ഷേപം. എഡിറ്റ് ചെയ്ത ഓഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നാണ് ഫിറോസിന്റെ അവകാശവാദം. ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും ഫിറോസ് പറയുന്നു.ഒരു സ്ഥാനാര്‍ത്ഥിയായി എന്നതിന്റെ പേരില്‍ ഒരു മനുഷ്യനെ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നാണ് ഫിറോസ് പറയുന്നത്. തനിക്ക് ഉമ്മയും ഭാര്യയും മക്കളും ഉണ്ടെന്നും വിങ്ങിപ്പൊട്ടിക്കൊണ്ട് ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

15 വർഷം ഒരാൾ തുടർച്ചയായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്ന് ഫിറോസ് പറയുന്നു. കാലം ഇത്രയായിട്ടും മണ്ഡലത്തിൽ ഒരു കുടിവെള്ള പദ്ധതിപോലും തുടങ്ങിയിട്ടില്ല. പരാജയ ഭീതി മൂലം തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. അതേസമയം, തവനൂരിൽ ഇക്കുറി ശക്തമായ മത്സരമാണ് ഇടതു വലത് മുന്നണികൾ തമ്മിൽ നടത്തുന്നത്. ഇടത് സ്ഥാനാർത്ഥിയായ കെടി ജലീലും യുഡിഎഫ് സ്ഥാനാർത്ഥിയായ ഫിറോസും തമ്മിലുള്ള വാക് പയറ്റ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

യു ഡി എഫ്‌ പ്രവർത്തകരോട്‌ ഒരു അപേക്ഷയുണ്ട്‌.പകരം ആയുധമാക്കാൻ ക്ലിപ്പ്‌ അന്വേഷിച്ച്‌ പോകരുത്‌. ഒറിജിനൽ കിട്ടിയില്ലെങ്കിൽ വ്യാജൻ ഇറക്കുകയും ചെയ്യരുത്‌. അങ്ങനെ തിരിച്ചടിച്ചാൽ നമ്മുടെ രാഷ്ട്രീയം തോറ്റു പോകും. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും എതിരാളിയുടെ സ്വകാര്യ ജീവിതത്തെ പൊതുസമൂഹത്തിലേക്ക്‌ വലിച്ചിഴക്കുന്ന വ്യക്തി അധിക്ഷേപങ്ങൾക്ക്‌ കൂട്ട്‌ നിൽക്കരുത്‌. മാത്രമല്ല എതിരാളി ആരായാലും അയാൾ ഒരു ഒറ്റ മരമല്ല. അതൊരു വലിയ കുടുംബവും സൗഹൃദങ്ങളും അടങ്ങിയതാണു. തലകുനിക്കേണ്ടി വരിക ഒരാൾ മാത്രമായിരിക്കില്ല. തലയുയർത്താനാവാതെ നിൽക്കേണ്ടി വരുന്ന ഒരു പാടു മനുഷ്യരുണ്ടാവും, ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തവനൂരിൽ തെരഞ്ഞെടുപ്പിൽ ഫിറോസ്‌ കുന്നുംപറമ്പിലിന്റെ എതിരാളികളായ ജലീൽ പക്ഷം [ഇടതുപക്ഷമല്ല ] തോറ്റതായി പറയാം. സാധാരണ മനുഷ്യർ തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളിൽ പോലും മാന്യതയുള്ളവർ തമ്മിൽ പ്രയോഗിക്കാത്ത ആയുധങ്ങൾ ഇറക്കിയിട്ടാണു ജലീൽ ഫാൻസ്‌ കളിക്കുന്നത്‌. ഫിറോസിന്റെ വോയ്സ്‌ ക്ലിപ്പ്‌ എന്ന് പറഞ്ഞു കൊണ്ട്‌ പ്രചരിപ്പിക്കുന്ന ഇക്കിളി സംസാരം തവനൂരിലെ വോട്ടർ മാരിലുണ്ടാക്കുന്ന സ്വാധീനമാണു വിജയം തീരുമാനിക്കുന്നതെങ്കിൽ ജലീൽ ഫാൻസ്‌ തോറ്റു എന്നു തന്നെ ഉറപ്പിക്കേണ്ടി വരും. വോട്ടെണ്ണിയാൽ സാങ്കേതികമായി ആരു ജയിച്ചാലും ജലീലിനു പറയാൻ സ്വന്തമായിട്ടൊന്നുമില്ലെന്ന് തെളിഞ്ഞല്ലോ.

Top