ഫിറോസ് കുന്നം പറമ്പിലിന്റെ പണം സമാഹരത്തിന് പിന്നില്‍ ഹവാല ബന്ധം ?പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഫിറോസ് കുന്നംപറമ്പില്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്.

കൊച്ചി: ഫിറോസ് കുന്നം പറമ്പില്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ലഭിച്ച തുകയില്‍ നിന്നും പണം ആവശ്യപ്പെട്ട സംഭവത്തില്‍ യുവതിയെ ഭീഷണിപ്പെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാല് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നിവക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പണം സമാഹരത്തിന് പിന്നില്‍ ഹവാല ബന്ധം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്രയും വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് എത്തിയതില്‍ അസ്വാഭാവികതയുള്ളതായാണ് അന്വേഷണം സംഘം സംശയിക്കുന്നത്. ചിക്തയ്ക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കായിരുന്നു യുവതി അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ രൂപ അക്കൗണ്ടില്‍ എത്തിയിരുന്നു. ആവശ്യത്തിലധികം പണം ലഭിച്ചതോടെ ഇനി പണം അയക്കേണ്ടെന്ന് യുവതി അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പണം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി 60 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായാണ് സഹായിച്ച് ഒരു യുവാവ് പറയുന്നത്. ഇതാണ് പൊലീസിനെ സംശയത്തിലാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശസ്ത്രക്രിയക്ക് പണം തികയാത്തതിനാല്‍ സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ എന്ന പെണ്‍കുട്ടി കുറച്ച് ജിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ എത്തുന്നത്. പിന്നാലെ വര്‍ഷക്ക് 50 ലക്ഷം രൂപ വരെ പണം ലഭിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ സഹായിച്ച ചാരിറ്റി പ്രവര്‍ത്തകര്‍ തന്നെ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു വര്‍ഷയുടെ ആരോപണം.

ഫേസ്ബുക്ക് ലൈവിലൂടെ തന്നെയായിരുന്നു ചാരിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരിയെന്നയാളുടെ പേര് എടുത്ത് പറഞ്ഞായിരുന്നു വര്‍ഷ രംഗത്തെത്തുന്നത്. സഹായം അഭ്യര്‍ത്ഥിച്ച് തന്നെ ബന്ധപ്പെടുന്നവര്‍ക്കൊക്കെ സാജന്‍ വര്‍ഷയുടെ നമ്പര്‍ കൊടുക്കുകയാണെന്നും വര്‍ഷ ആരോപിച്ചിരുന്നു.

ജൂണ്‍ 24 നായിരുന്നു അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തുന്നത്. പിന്നാലെ വര്‍ഷക്ക് സഹായമായാണ് സാജന്‍ കേച്ചേരി രംഗത്തെത്തുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ ജോയിന്റ് അക്കൗണ്ട് വേണമെന്ന ആവശ്യമായിരുന്നു സന്നദ്ധ പ്രവര്‍ത്തകള്‍ മുന്നോട്ട് വെച്ചത്. ഇതിനെ പെണ്‍കുട്ടി സമ്മതിക്കാതെ വന്നതോടെയാണ് നിരന്തരം ഭീഷണിപ്പെടുത്തിയത്

വര്‍ഷയുടെ ലൈവിന് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരുന്നു. ‘കക്കൂസ് കുഴിയില്‍ നിന്നും അത്തറ് മണക്കൂല എന്ന് ഞങ്ങള്‍ക്കറിയാം. കണ്ണൂരില്‍ നിന്നും 10000 രൂപയുമായി അമൃത ആശുപത്രിയിലെത്തിയ ഈ പെണ്‍കുട്ടി പറഞ്ഞത് ഞാന്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബത്തിലെ അംഗമാണ്.എന്റെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടപ്പോള്‍ എന്റെ പാര്‍ട്ടി തിരിഞ്ഞ് നോക്കിയില്ല.നാട്ടുകാര്‍ സഹായിച്ചില്ല.’ ഫിറോസ് പ്രതികരിച്ചു.

‘എന്നിട്ട് പാതിരാത്രി പൊട്ടിക്കരഞ്ഞ് വിളിച്ചപ്പോള്‍ സാജനും കൂട്ടരും മാത്രമേ സഹായത്തിന് ഉണ്ടായിരുന്നുള്ളു അന്ന് അവരോട് പറഞ്ഞ വാക്ക് അമ്മയുടെ ചികിത്സക്കാവശ്യമായ സംഖ്യ കഴിച്ച് ബാക്കി മുഴുവന്‍ മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നായിരുന്നില്ലേ 1 കോടി 21 ലക്ഷം നിങ്ങളുടെ അക്കൗണ്ടില്‍ വന്നു. ചികിത്സയ്ക്ക് വേണ്ടിയിരുന്നത്.’

‘ഇപ്പോള്‍ നിനക്ക് സഹായിക്കാന്‍ പാര്‍ട്ടിക്കാരുണ്ടായി നേതാക്കന്‍മ്മാരുണ്ടായി പാര്‍ട്ടി ചാനലുമായി ഇനിയെന്ത് വേണം എല്ലാമായി ഇതാണ് പണം പണമുണ്ടെങ്കില്‍ എല്ലാം തേടി വരും പക്ഷെ സഹായിക്കാന്‍ ഓടിയെത്തിയ കരങ്ങളെ വിശന്നപ്പോള്‍ ഭക്ഷണം വാങ്ങി തന്ന കരങ്ങളെ. നിനക്ക് ആരുമില്ല എന്ന് പറഞ്ഞ് കരഞ്ഞപ്പോള്‍ ഇട്ട ഡ്രസ്സോടെ നാല് ദിവസം ആ ആശുപത്രി വരാന്തയില്‍ നിനക്ക് വേണ്ടി കിടന്ന ആ നന്മയുടെ കരങ്ങളെ വെട്ടി മാറ്റരുത് ദൈവം പോലും പൊറുക്കൂല………’ എന്നായിരുന്നു ഫിറോസിന്റെ പ്രതികരണം

Top