ബന്ധുക്കളുടെ മുന്നില്‍വെച്ച് ആദിരാത്രി ആഘോഷിക്കേണ്ടി വരുന്ന അവസ്ഥ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ അങ്ങനെയുള്ള ആചാരങ്ങളും പലയിടത്തും നടക്കുന്നുണ്ട്. നവദമ്പതികള്‍ക്ക് സെക്‌സിലേര്‍പ്പെടേണ്ടി വരുന്നത് ബന്ധുക്കളുടെ മുന്നില്‍വെച്ചാണ്. ഈ വിചിത്രമായ ആചാരം സിംഗപ്പൂരിലാണ്.
വിവാഹിതനായ യുവാവിന്റെ അമ്മാവന്‍, ദമ്പതികളുടെ ആദ്യ ലൈംഗിക ബന്ധത്തിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് സാക്ഷിയായി യുവാവിന്റെ മാതാപിതാക്കളും സഹോദരിയും അടക്കം എല്ലാ ബന്ധുക്കളും മണിയറയില്‍ ഉണ്ടായിരുന്നു.
സിംഗപ്പൂരിലെ വുഡ്സ്ലാന്‍ഡിലെ ന്യൂ ടൗണിലെ ഒരു കുടുംബത്തില്‍ നിന്നുള്ള രംഗമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയെങ്കിലും തലമുറകളായി തങ്ങളുടെ കുടുംബത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്തുന്ന ആചാരമാണ് ഇതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തയാള്‍ പറയുന്നത്. കുടുംബത്തിലെ യുവാക്കളുടെ ആദ്യരാത്രിക്കാണ് ബന്ധുക്കള്‍ സാക്ഷിയാകുന്നത്.
നവദമ്പതികള്‍ക്ക് ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തെറ്റ് പറ്റാതിരിക്കാനും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം നല്‍കുന്നതിനുമാണ് ഈ ആചാരം പിന്തുടരുന്നത്. തന്റെ ആദ്യ രാത്രിയിലും ബന്ധുക്കള്‍ സാക്ഷിയായിരുന്നുവെന്നും ചിത്രം പോസ്റ്റ് ചെയ്തയാള്‍ പറഞ്ഞു.