ഒന്നാം വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍;42ലക്ഷം രൂപ സോഷ്യല്‍ മീഡിയയ്ക്ക് മാത്രം ചെലവിട്ടു

പാവപ്പെട്ടവന്‍റെ പാര്‍ട്ടി, സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലണമെങ്കില്‍ ഇത്രയും ലക്ഷങ്ങള്‍ പൊടിക്കണോ? എന്നാല്‍ ലക്ഷങ്ങള്‍ പൊടിച്ച കണക്കുകളാണ് പുറത്ത് വരുന്നത്.

സർക്കാരിന്‍റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സ്പെഷ്യൽ പി ആർ ക്യാമ്പെയ്ൻ പ്രകാരം അനുവദിച്ചത് മൂന്നരക്കോടി രൂപയാണ്. ഫേസ്ബുക്ക് , വാട്സാപ്പ് വഴി ഒരു മാസം പ്രചാരണം നടത്തിയതിന് നൽകിയത് 42 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യൽ മീഡിയ ഓൺലൈൻ ഏജൻസി വിഭാഗത്തിൽ ക്യാമ്പയിൽ നടത്താൻ ഏൽപ്പിച്ചിരുന്നത് മൈത്രി അഡ്വർട്ടൈസ്മെന്റിനേയും ഗ്ളോബൽ ഇന്നൊവേറ്റീവ് ടെക്നോളജീസിനേയുമാണ് . ഇതിൽ ഗ്ളോബൽ ഇന്നോവേറ്റീവ് ടെക്നോളജിയുടെ പിന്നിൽ സിഇഒ പ്രേം ചന്ദും പി മോഹനന്റെ മകൻ ജൂലിയസ് മിർഷാദുമാണെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.

പ്രചാരണത്തിനു നിയോഗിക്കപ്പെട്ട മൈത്രി അഡ്വർടൈസ്മെർന്റ് കാലങ്ങളായി ഈ മേഖലയിൽ കഴിവ് തെളിയിച്ച കമ്പനിയാണ്.

മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മൈത്രിയാണ് എൽഡിഎഫിന്റെ പ്രചാരണം 2016 ൽ കൈകാര്യം ചെയ്തത്. മൈത്രിക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഗ്ളോബൽ ഇന്നോവേറ്റീവ് ടെക്നോളജിയാകട്ടെ 2011 ൽ മാത്രം ആരംഭിച്ച കമ്പനിയും . ഈ കമ്പനിയെ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ള മാനദണ്ഡം എന്തെന്നാണ് ചോദ്യം ഉയരുന്നത്.

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കോഴിക്കോട്ട് കൈകാര്യം ചെയ്തത് ഗ്ലോബൽ‌ ഇന്നോവേറ്റീല് ടെക്നോളജീസ് ആയിരുന്നു. എ പ്രദീപ് കുമാർ , കെകെ ലതിക തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് ഇതേ ഏജൻസിയാണ് .

പാർട്ടിയുടെ ജില്ല സെക്രട്ടറിയുടെയും മുൻ എം എൽ എയുടേയും മകന്റെ കമ്പനിക്ക് സംസ്ഥാന സർക്കാരിന്റെ സോഷ്യൽ മീഡിയ പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല വൻ തുകയ്ക്ക് നൽകിയതിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്.

Top