ജോര്‍ജിയന്‍ സ്വദേശിയാ നാലുവയസ്സുകാരന്‍ എവെര്‍ലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ അവന് ഒരു അക്വേറിയവും ഒരു സ്വര്‍ണമത്സ്യത്തെയും വാങ്ങിനല്‍കുകയുണ്ടായി. മത്സ്യത്തിന് അവന്‍ നീമോ എന്ന് പേരുനല്‍കി.
മുഴുവന്‍ സമയവും നീമോയ്‌ക്കൊപ്പമാണ് എവെര്‍ലെറ്റ് ചിലവഴിക്കുന്നത്. രാവിലെ എഴുന്നേറ്റാല്‍ ഉടനെത്തുക അക്വേറിയത്തിനടുത്തെത്തി നീമോയ്ക്ക് ഭക്ഷണവും മറ്റും നല്‍കിയതിന് ശേഷം മാത്രമേ എവെര്‍ലെറ്റ് ബാക്കി കാര്യങ്ങള്‍ ചെയ്യുകയുള്ളൂ. ഒരുദിവസം അമ്മ വന്നു നോക്കുമ്പോള്‍ അക്വേറിയത്തില്‍ മത്സ്യത്തെ കാണാനില്ല. നോക്കുമ്പോള്‍ മത്സ്യത്തെ കെട്ടിപ്പിടിച്ചുകിടക്കുന്ന എവര്‍ലെറ്റിനെയാണ് അമ്മ കാണുന്നത്.
നീമോയെ സ്‌നേഹിച്ച് മതിവരാതെ കയ്യിലെടുത്ത് ഉമ്മയൊക്കെ കൊടുത്ത് ഒപ്പം കിടത്തിയിരിക്കുകയാണ് എവര്‍ലെറ്റ്. വെള്ളത്തില്‍ നിന്ന് പുറത്തെടുത്താല്‍ മത്സ്യം ചത്തുപോകുമെന്ന് എവര്‍ലെറ്റിന് അറിയില്ലായിരുന്നു. നീമോ ചത്തുപോയെന്ന് മനസിലായതോടെ സങ്കടം സഹിക്കാതെ അവന്‍ പൊട്ടിക്കരഞ്ഞു. എവര്‍ലെറ്റിന്റെ സങ്കടം മാറ്റാന്‍ പുതിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മാതാപിതാക്കള്‍.