ലണ്ടൻ : നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അൻപതോളം മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ യുകെ പോലീസ് അറസ്റ്റു ചെയ്തു.
നോർത്ത വെയിൽസിൽ കെയർ ഹോമുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മലയാളികളായ മാത്യു ഐസക് (32), ജിനു ചെറിയാൻ(30), എൽദോസ് ചെറിയാൻ(25), എൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. മുൻപ് അയർലണ്ടിൽ നേഴ്‌സുമാരെ കൊണ്ടുവന്നു കുതിരാലയത്തിൽ താമസിപ്പിച്ച ക്രൂരതയെക്കാൾ ക്രൂരതയാണിവിടെ നടന്നിരിക്കുന്നത് .
ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BWhR8MIlMVH34U29ew6poq
തൊഴിൽ ചൂഷണം സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന ഗാങ്മാസ്റ്റേഴ്സ് ആൻഡ് ലേബർ എബ്യൂസ് അതോറിറ്റി ഇവർക്കെതിരെ കഴിഞ്ഞ ദിവസം കോടതി ഉത്തരവ് നേടിയെടുത്തിരുന്നു . ശമ്പളമോ ഭക്ഷണമോ വിശ്രമമോ ഇല്ലാതെ വിദ്യാർഥികൾ ദയനീയ അവസ്ഥയിലായിരുന്നെന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. ശമ്പളം നൽകാതിരുന്നും പിടിച്ചുവച്ചും ക്രൂരമായ തൊഴിൽചൂഷണമാണ് നടന്നത്. മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാൽ മനുഷ്യക്കടത്തും ഉൾപ്പെടും.
2021 ഡിസംബറിനും 2022 മേയ്ക്കും ഇടയിലായിരുന്നു അറസ്റ്റ്. അടിമപ്പണി ചെയ്യാൻ നിർബന്ധിതരായ അൻപതോളം പേരെക്കുറിച്ചു വിവരം കിട്ടിയതായി അതോറിറ്റി അറിയിച്ചു. അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ എല്ലാവരും തന്നെ കെയർ ഹോമുകളിൽ ജോലി ചെയ്തിട്ടുള്ളവരോ അവിടെ ജീവനക്കാരായ ബന്ധുക്കളുടെ സ്വാധീനം പ്രയോജനപ്പെടുത്തിയവരോ ആണ്.
മാത്യു ഐസക്കും ജിനു ചെറിയാനും മേയിൽ റജിസ്റ്റർ ചെയ്ത അലക്സ കെയർ എന്ന റിക്രൂട്ടിങ് ഏജൻസി വഴിയും വിദ്യാർഥികളെ യുകെയിൽ എത്തിച്ചിരുന്നു.
2021 ഡിസംബറില്‍ നോര്‍ത്ത് വെയ്ല്‍സില്‍ മലയാളി ദമ്പതികള്‍ നടത്തിയ നഴ്സിങ് ഏജന്‍സിയില്‍ റെയ്ഡ് നടന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു . ഏജന്‍സികളുടെ ക്രൂരത മൂലം ഒരു വിദ്യാര്‍ത്ഥി മരണത്തിലേക്ക് വരെ നയിച്ചിരുന്നു. ദമ്പതികളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചു പേര്‍ ഭാഗമായ നഴ്സിങ് ഏജന്‍സി ബിസിനസ് ആണ് ഇപ്പോൾ കുടുക്കിലായിരിക്കുന്നത് .
ദമ്പതികള്‍ ഇരുവരും നഴ്സുമാര്‍ ആയിരുന്നതിനാല്‍ ഇവര്‍ ഭാവിയില്‍ നഴ്സായി ജോലി നോക്കാതിരിക്കാന്‍ താല്‍ക്കാലികമായി എന്‍എംസി പിന്‍ നമ്പര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെ വിടാതെ പിന്തുടര്‍ന്ന ഗാങ് മാസ്റ്റര്‍ ആന്‍ഡ് ലേബര്‍ അബ്യുസ് അതോറിറ്റി ഇപ്പോള്‍ സ്ലെവരി ആന്‍ഡ് ട്രാഫിക്കിങ് റിസ്‌ക് ഓര്‍ഡര്‍ – STRO – ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഇവര്‍ കേരളത്തില്‍ പോയാല്‍ പോലും നിരീക്ഷണത്തില്‍ ആയിരിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. വീണ്ടും യുകെയില്‍ ജോലി ചെയ്യിക്കാന്‍ മലയാളി വിദ്യാര്‍ത്ഥികളെ തേടിയുള്ള യാത്ര ആയിരിക്കുമോ എന്ന സംശയമാണ് ഇതിനു കാരണം. വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ ആയതിനെ തുടര്‍ന്ന് ജി എല്‍ എ എ ക്കു ഹെല്‍പ് ലൈന്‍ വഴി ലഭിച്ച പരാതികളാണ് നടപടികള്‍ കടുപ്പിക്കാന്‍ കാരണമായത്. 2021 ഡിസംബറിനും കഴിഞ്ഞ വര്‍ഷം മെയ്ക്കും ഇടയിലാണ് ഇവരുടെ അറസ്റ്റുകള്‍ രേഖപ്പെടുത്തിയത്.
നോര്‍ത്ത് വെയ്ല്‍സിലെ മോള്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ആഴ്ചയാണ് ഇവരെ തുടര്‍ നിരീക്ഷണത്തിനു വിധേയമാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കോടതി വിധിയായത്. ബലാത്സംഗ കേസില്‍ അകപ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷയുടെ ഭാഗമായി ലഭിക്കുന്ന സെക്‌സ് ഒഫെന്‍ഡേഴ്സ് ലിസ്റ്റിന് സമാനമായി മനുഷ്യക്കടത്തു തടയാന്‍ ഉദ്ദേശിച്ചു രൂപം നല്‍കിയതാണ് എസ ടി ആര്‍ ഓ ലിസ്റ്റ്. ഇതോടെ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെങ്കിലും അധികൃതര്‍ക്ക് തുടര്‍ നിരീക്ഷണത്തിനു സാധ്യത നല്‍കിയിരിക്കുകയാണ് കോടതി. മറ്റു ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാലും വീട് വാടക ബിസിനസ് നടത്തിയാലും ഒക്കെ ഇതോടെ അഞ്ചു പേരും നിയമത്തിന്റെ മുന്നില്‍ സമാധാനം പറയാന്‍ ബാധ്യസ്ഥരാകുകയാണ്.
നോര്‍ത്ത് വെയ്ല്‍സിലെ അബെര്‍ഗെയ്ല്‍, പ്ലഹേലി, ലാന്റ്യൂഡ്നോ, കൊള്‍വിന്‍ ബേ എന്നിവിടങ്ങളില്‍ ഉള്ള നഴ്സിങ് ഹോമുകളില്‍ ജോലി ചെയ്തും ബന്ധുക്കളും പരിചയക്കാരുമായ ജോലിക്കാരെ ഉപയോഗിച്ചുമാണ് സ്റ്റുഡന്റ് വിസക്കാരെ നിയമിക്കാന്‍ അവസരം സൃഷ്ടിച്ചെടുത്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. ദമ്പതികള്‍ സ്വന്തമായി കെയര്‍ ഏജന്‍സി ആരംഭിക്കുകയും നഴ്സിങ് മാനേജര്‍ പദവിയില്‍ കെയര്‍ ഹോമിന് വേണ്ടി ജോലി ചെയ്യുമ്പോള്‍ സ്വന്തം ഏജന്‍സി ഉപയോഗിച്ച് ഷിഫ്റ്റുകള്‍ തരപ്പെടുത്തിയമാണ് ബിസിനസ് വിപുലപ്പെടുത്തിയത് എന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മൂന്നു മാസം ഏജന്‍സി പ്രവര്‍ത്തനം നടത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥികളില്‍ നിന്നും തന്നെ ഹെല്‍പ് ലൈനില്‍ പരാതി എത്തിയിരുന്നു. ശമ്പളം പിടിച്ചു വച്ചതു ഉള്‍പ്പെടെയുള്ള പരാതികളാണ് ജി എല്‍ എ എ യെ തേടി വന്നത്.
വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവരെ നഴ്സിങ് ഹോമുകളില്‍ അടിമപ്പണി ചെയ്യിച്ചു എന്നാണ് ജിഎല്‍എഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ താമസിച്ചിരുന്ന ഒന്‍പതു മലയാളി വിദ്യാര്‍ത്ഥികളെ കയ്യോടെ പിടികൂടിയതോടെയാണ് ഇവരെ ജോലിക്ക് നിയമിച്ച അലെക്‌സ കെയര്‍ സൊല്യൂഷന്‍ എന്ന നഴ്സിങ് ഏജന്‍സിയെ തേടി നോര്‍ത്ത് വെയ്ല്‍സ് പോലീസും ജിഎല്‍എഎയും സംയുക്തമായി എത്തിയത്.
നഴ്സിങ് ഏജന്‍സി നടത്തി അതിവേഗം സമ്പത്ത് കൈക്കലാക്കിയ യുവ മലയാളി ദമ്പതികളുടെ പതനവും അതിവേഗത്തില്‍ തന്നെ ആയിരുന്നു. ദമ്പതികളായ മാത്യു ഐസക്, ജിനു ചെറിയാന്‍, ജിനുവിന്റെ സഹോദരന്‍ എല്‍ദോസ് ചെറിയാന്‍, എല്‍ദോസ് കുര്യച്ചന്‍, ജേക്കബ് ലിജു എന്നീ സംഘമാണ് ഇപ്പോള്‍ ജി എല്‍ എ എ യുടെ നിരീക്ഷണ വലയില്‍ നിന്നും പുറത്തുകടക്കാനാകാതെ വലയുന്നത്.
വരെ കാര്യമായി ഒന്നും പറയാനുണ്ടായില്ല. സ്റ്റോക് ഓണ്‍ ട്രെന്റ് കേന്ദ്രീകരിച്ചു വിപുലമായ സംവിധാനത്തോടെ പ്രവര്‍ത്തിച്ച ഏജന്‍സിയുടെ പേര് വെളിപ്പെടുത്തി ബ്രിട്ടീഷ് മലയാളി രംഗത്ത് വന്നിട്ടും സാമൂഹ്യ പ്രതിബദ്ധതയുടെ ബാഡ്ജ് ധരിച്ചു നടക്കുന്ന സംഘടനാ നേതാക്കള്‍ക്കും സംവിധാനങ്ങള്‍ക്കും മൗനത്തില്‍ നിന്നും പുറത്തു കടക്കാന്‍ തോന്നിയില്ല. എന്നാല്‍ ഇവരുടെയൊക്കെ മൗനത്തിന് അപ്പുറമാണ് കടുപ്പമുള്ള ബ്രിട്ടീഷ് നിയമ സംവിധാനത്തിലെ രീതികള്‍ എന്ന് തെളിയിച്ചു നോര്‍ത്ത് വെയ്ല്‍സിലെ മലയാളി സംഘത്തിന് അന്വേഷണ സംഘത്തിന്റെ ഇരട്ടപ്പൂട്ട്.
ചൂഷണത്തിനിരയായ വിദ്യാർഥികൾക്കു സഹായവുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ രംഗത്തെത്തി. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാം. സഹായവും കൗൺസലിങ്ങും ലഭിക്കും.