ഹൃദയഭൂമിയിൽ താമര!മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്!! കൈവഴുതി കോൺഗ്രസ്: രാഷ്ട്രീയ ഭൂപടത്തിൽ കോൺഗ്രസില്ലാതാകുന്നു

നാലില്‍ മൂന്നിടത്തും ബിജെപി അധികാരത്തിലേക്ക്: കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന മാത്രം
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്പൂരിലെ പാര്‍ട്ടി ഓഫീസിലെത്തി. സര്‍ദാര്‍പുരയില്‍ മത്സരിച്ച അശോക് ഗെലോട്ട് വിജയിച്ചിരുന്നു. അതേസമയം ആകെയുള്ള 199 സീറ്റുകളില്‍ 113 സീറ്റുകളിലും ബിജെപിക്കാണ് ലീഡ്.

മൂന്ന് സംസ്ഥാനങ്ങളിലെ മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.പാര്‍ട്ടി ആസ്ഥാനങ്ങളിൽ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസമായത്.

തെലങ്കാനയിൽ നില മെച്ചപ്പെടുത്തി ബിജെപി. 11 സീറ്റുകളിലാണ് പാർട്ടി ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമായിരുന്നു ബി ജെ പി ഇവിടെ വിജയിച്ചത്.2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കിയായിരുന്നു ബി ജെ പി തെലങ്കാനയിൽ മത്സരിച്ചത്. അന്ന് പാർട്ടി 5 സീറ്റുകളായിരുന്നു ഇവിടെ നേടിയത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റ് നേടാൻ പാർട്ടിക്കായി. സെക്കന്തരാബാദിലായിരുന്നു വിജയം. 2018 ൽ എത്തിയപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചേക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ആകെ ഒരു സീറ്റിൽ മാത്രമായിരുന്നു വിജയം.

അതേസമയം 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ബി ജെ പി കാഴ്ചവെച്ചത്. 17 ലോക്സഭ സീറ്റിൽ 4 സീറ്റുകൾ നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ആകെ വോട്ടിന്റെ 19.45 ശതമാനം നേടിയെടുക്കാനും ബി ജെ പിക്കായി. ഉപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പിലും അംഗബലം ഉയർത്തുകയാണ് പാർട്ടി. രണ്ടക്കം തികയ്ക്കാൻ ബി ജെ പിക്ക് ആയാൽ അത് ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് നൽകുന്ന ഊർജം ചെറുതല്ല. നിലവിൽ ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബി ജെ പിക്ക് ഇതുവരെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്.

Top