ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മാർട്ടിൻ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന തൃശ്ശൂരിൽ ഉൾപ്പെടെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. മാർട്ടിൻ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മാർട്ടിൻ ജോസഫിനെ നാല് ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത് .മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക വിവരങ്ങള്‍ തേടി ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. മാര്‍ട്ടിന് രണ്ട് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ത്യശൂരിലെ ബാങ്കുകളിലാണ് അക്കൗണ്ടുകള്‍. വലിയ സാമ്പത്തികമോ കാര്യമായ ജോലിയോ ഇല്ലാതിരുന്ന മാര്‍ട്ടിന്‍ ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിന്റെ പ്രാഥമിക നടപടിയെന്ന നിലയിലാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ട്ടിന്‍ ജോസഫ് 5 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ നിരവധി ഫ്ലാറ്റുകൾ വാടയ്‌ക്കെടുത്തിരുന്ന മാര്‍ട്ടിന്‍ ആഡംബര വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതും. മണി ചെയിന്‍ ഇടപാടുകളിലടക്കം മാര്‍ട്ടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇതിലൂടെ അന്വേഷണ സംഘത്തിന് കണ്ടെത്താനാകും.

മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസ് അറിയിപ്പ് നൽകിയിരുന്നു. കേസന്വേഷിക്കുന്ന എറണാകുളം സെൻട്രൽ പൊലീസ് ആണ് അറിയിപ്പ് പുറത്തിറക്കിയത്. മാർട്ടിൻ ശാരീരികമായി ഉപദ്രവിക്കുകയോ സാമ്പത്തികമായിതട്ടിപ്പ് നടത്തി പണം തട്ടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാനാണ് പൊലീസിന് നിർദ്ദേശം.വിവരങ്ങൾ അറിയിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നമ്പറും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാർട്ടിൻ ജോസഫിനെതിരെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ മറ്റൊരു യുവതിയും പരാതി നൽകിയിരുന്നു. ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചെന്നായിരുന്നു പരാതി. മാർട്ടിനെതിരെ കൂടുതൽ കേസുകൾ വരാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്. മാർട്ടിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയിൽ നിന്നും പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Top