മുംബൈ: മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്ക്. മുംബൈ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. എഎല്‍ 864 വിമാനത്തില്‍നിന്നാണ് 53കാരിയായ എയര്‍ഹോസ്റ്റസ് വീണത്. വിമാനത്തിന്റെ ഡോര്‍ അടയ്ക്കുന്നതിനിടെയായിരുന്നു സംഭവം. ഇവരെ നവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
Tags: flight