സ്വാതന്ത്ര്യദിനം വിമാനക്കമ്പനികളും ആഘോഷിക്കുന്നു; യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കും

indigo

പ്രത്യേക ദിവസങ്ങളില്‍ യാത്രക്കാരെ ലക്ഷ്യംവെച്ച് വിമാനക്കമ്പനികള്‍ പല ഓഫറുകളും മുന്നോട്ടുവെക്കാറുണ്ട്. ഇത്തവണ സ്വാതന്ത്ര്യ ദിനം പ്രമാണിച്ചും വ്യത്യസ്തമായ ഓഫറുകളുമായിട്ടാണ് വിമാനക്കമ്പനികള്‍ എത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയെന്നതാണ് ലക്ഷ്യം.

ആദ്യം മുന്നോട്ട് വന്നിരിക്കുന്നത് ഇന്‍ഡിഗോ ആണ്. എല്ലാ ചെലവുകളും ഉള്‍പ്പെടെയുള്ള നിരക്കുകള്‍ ആരംഭിക്കുന്നത് 806 രൂപയിലാണ്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 30 കാലയളവിലുള്ള യാത്രകള്‍ക്ക് പ്രയോജനപ്പെടുത്താം. ഓഫറിന്റെ സമയപരിധിയോ ഓഫറിന് കീഴിലുള്ള സീറ്റുകളുടെ എണ്ണമോ ഇന്‍ഡിഗോ വെബ്സൈറ്റ് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഇന്‍ഡിഗോ വെബ്സൈറ്റ് പ്രകാരം, ജമ്മു-ശ്രീനഗര്‍ റൂട്ടില്‍ 806 രുപയുടെ കുറഞ്ഞ നിരക്ക് ലഭിക്കും. പ്രചാരണ പദ്ധതികളുടെ ഭാഗമായി ഡല്‍ഹി-ജയ്പുര്‍, ചെന്നൈ-ബംഗളൂരു, ബംഗളൂരു-കൊച്ചി റൂട്ടുകളില്‍ യഥാക്രമം 908 രൂപ, 976 രൂപ, 1137 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, സ്പൈസ് ജെറ്റ് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി യാത്ര നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളില്‍ അടിസ്ഥാന നിരക്കായ 399 രൂപ മുതല്‍ക്കാണ് സ്പൈസ് ജെറ്റ് ഇളവ് പ്രഖ്യപിച്ചത്. മണ്‍സൂണ്‍ സെയില്‍ എന്ന പേരില്‍ എയര്‍ ഇന്ത്യയും ആഭ്യന്തര റൂട്ടുകളില്‍ 1199 രൂപ നിരക്കില്‍ യാത്ര ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top