ഒരേയൊരു യാത്രക്കാരി; രാജകീയമായി പറന്നു

ഡല്‍ഹി: വിമാനത്തില്‍ തനിച്ചൊരു യാത്ര എല്ലാര്‍ക്കും ലഭിച്ചെന്ന് വരില്ല. എന്നാല്‍ ഫിലിപ്പിനോ സ്വദേശിയായ യുവതിക്ക് ആ ഭാഗ്യം ലഭിച്ചു. ലൂയിസ എറിപ്‌സ എന്ന യുവതിയാണ് ഫിലിപ്പിന്‍ വിമാനത്തില്‍ ദാവോ മുതല്‍ മനില വരെ തനിച്ച് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചത്. വിമാനത്തില്‍ തന്റെ പേരെടുത്ത് പറഞ്ഞ് നിര്‍ദേശങ്ങള്‍ ലഭിച്ചതോടെയാണ് ലൂയിസ താന്‍ മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് അറിഞ്ഞത്. യുവതിയും കാബിന്‍ ക്രൂവും മാത്രമുള്ള വിമാനയാത്ര വേറിട്ടൊരു അനുഭവമായെന്ന് വിമാനത്തിലെ ജീവനക്കാരും പറയുന്നു. എന്നാല്‍ യുവതിക്കായി മാത്രം എല്ലാ സൗകര്യങ്ങളും ഒരുക്കി തങ്ങളുടെ ഒരേയൊരു യാത്രക്കാരിക്ക് യാത്ര അവിസ്മരണീയമാക്കി ജീവനക്കാര്‍. ആദ്യമായാണ് കാബിന്‍ ക്രൂവും  ഒരു യാത്രക്കാരിക്ക് മാത്രമായി എല്ലാം ഒരുക്കി നല്‍കുന്നത്. കണ്‍വെയര്‍ ബെല്‍റ്റില്‍ ഉണ്ടായിരുന്ന ഒരേയൊരു ലഗേജും യുവതിയുടേതായിരുന്നു.

Top