മലയാള മണ്ണിനെ പ്രളയത്തില്‍ നിന്നും കരകയറ്റിയതില്‍ പ്രധാന പങ്ക് വഹിച്ചത് കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളാണ്. വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെങ്കിലും മലയാളികളുടെ മനസില്‍ മായാത്ത മുദ്ര പതിപ്പിച്ചുകഴിഞ്ഞു ഈ സൈന്യം. എന്നാലിതാ മത്സ്യത്തൊഴിലാളികളെ കാത്ത് അര്‍ഹിക്കുന്ന അംഗീകാരമെത്തുന്നു.
കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു നില്‍ക്കാതെ പെയ്ത മഴയും ഡാമുകള്‍ തുറന്നതും കേരളത്തെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ പതിനായിരക്കണക്കിന് ജീവനുകള്‍ സ്വജീവന്‍ അപകടത്തിലാക്കി പോലും രക്ഷാപ്രവര്‍ത്തനമാണ് ലോകത്തിലെ പരമോന്നത പുരസ്‌ക്കാരങ്ങളിലൊന്നായ നൊബേലിന് ഇവരെ ശുപാര്‍ശ ചെയ്യാന്‍ കാരണമെന്ന് തരൂര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 15 മുതല്‍ 19 വരെയുണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് മത്സ്യതൊഴിലാളികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. കേരളത്തിന്റെ സ്വന്തം സൈന്യമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ പ്രകീര്‍ത്തിച്ചത്.
സേനാ വിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.